ഞാനും ഒരു മനുഷ്യനാണ്, മകൻ കൂടെ ഇല്ലാത്ത വിഷമം എനിക്ക് ഉണ്ട്- ചെമ്പൻ വിനോദ്

അടുത്തിടെ രണ്ടാമതും വിവാഹിതനായ താരമാണ് ചെമ്പൻ വിനോദ് ജോസ്. ചെറുപ്പക്കാരിയായ പെണ്ണിനെ വിവാഹം ചെയ്തതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ താരം നേരിട്ടിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് വിവാഹം ചെയ്തത്

ഇപ്പോൾ തൻറെ മകനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ചെമ്പൻ വിനോദ് . തൻറെ മകൻ അവന്റെ അമ്മയോടൊപ്പം ന്യൂയോർക്കിൽ ആണ് ഉള്ളത് . ഞാൻ ഇവിടെ കേരളത്തിൽ ആണ് ജോലി ചെയ്യുന്നത് എന്നുള്ളതിനാൽ എന്നാൽ എനിക്ക് എപ്പോഴും ന്യൂയോർക്കിൽ പോകാൻ സാധിക്കില്ല. അവിടെ വേനൽ കാലമാകുമ്പോൾ മാത്രമേ എനിക്ക് പോകാൻ സാധിക്കുകയുള്ളൂ. എൻറെ ഈ തിരക്കുകളും സിനിമാജീവിതവും എല്ലാം എൻറെ മകൻ മനസ്സിലാകുന്നുണ്ട് എന്നും അവന് അത് കുഴപ്പമില്ല എന്നും ചെമ്പൻ വിനോദ് പറയുന്നു. എന്നാൽ ഞാനും ഒരു മനുഷ്യനാണ് മകൻ കൂടെ ഇല്ലാത്ത വിഷമം എനിക്കും ഉണ്ട് എന്നും താരം കൂട്ടിച്ചേർക്കുന്നു

ഞാൻ വഴി തെറ്റിപ്പോയി തിരിച്ചുവന്നയാളാണ്. പിന്നെ ഭക്ഷണവും മദ്യവും. ഭക്ഷണം മതിയാവുവോളം കഴിക്കും. അമ്മ ഉണ്ടാക്കിവെച്ച പന്നിയും ബീഫുമൊക്കെ കഴിക്കുന്നതാണ് എനിക്കിഷ്ടം. ഞാൻ സമ്പാദിക്കുന്ന കാശുകൊണ്ട് മദ്യപിക്കുന്നു. സർക്കാരിന് നികുതിയും കൊടുക്കുന്നു. സർക്കാർ തന്നെ വിൽക്കുന്ന മദ്യം വാങ്ങി ഞാൻ വീട്ടിൽവെച്ചു കഴിക്കുന്നു. അതിൽ ആർക്കാണ് പരാതിയെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.