ബിജെപിയുടെ തന്ത്രം മനസിലാക്കാനാവാത്ത കോണ്‍ഗ്രസ്, കിട്ടിയത് വന്‍ തിരിച്ചടി

മുംബൈ: മഹാരഷ്ട്രയില്‍ വലിയ ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ ബി ജെ പിയുടെ തന്ത്രപരമായ നീക്കത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. എന്‍ സി പിയുമായി ചേര്‍ന്ന് ബിജെപി രാത്രിക്ക് രാത്രി വെളുത്തപ്പോള്‍ സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തിലേറി. ഇതില്‍ ഏറ്റവും വലിയ അടികിട്ടിയത് ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ പോയ കോണ്‍ഗ്രസിന് തന്നെയായിരുന്നു.

എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉദ്ദവ് താക്കറെയെ ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസ് തലങ്ങും വിലങ്ങും ശ്രമിച്ചിട്ടും ബിജെപിയുടെ നീക്കം മനസിലാക്കാനോ ഒരു സൂചന പോലും ഇതിനെ കുറിച്ച് അറിയാനോ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സര്‍ക്കാരില്‍ ബി ജെ പിയുടെ സഖ്യകക്ഷിയായ ശിവസേനയ്ക്കും ഇക്കാര്യങ്ങള്‍ മനസിലാക്കാനായില്ല.

ആദ്യം ശിവസേനയുമായി സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം സമ്മതിച്ചിരുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സ്വീകരിച്ചത് ശ്രദ്ധേയമായ ശക്തമായ നിലപാടായിരുന്നു. എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ തുടങ്ങി കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും ശിവസേനയുമായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടെന്ന നിലപാടില്‍ തന്നെയായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം അയയുകയായിരുന്നു.

ജനങ്ങളെയും രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിപ്പിച്ചുകൊണ്ട് അവസാനം ദേവേന്ദ്ര ഫട്നാവിസ് തന്നെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പി-ബി.ജെ.പി സഖ്യത്തിലാണ് മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം ഇവിടെ നിലവില്‍ വരും എന്നാണ് കരുതപ്പെട്ടിരുന്നത്. ഒടുവില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മലക്കം മറിയുകയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ അല്‍പ്പം മുന്‍പാണ് രാജ്ഭവനില്‍ നടന്നത്. മുഖ്യമന്ത്രിയാകുന്നത് എന്‍.സി.പിയുടെ ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ മകന്‍ അജിത് പവാറാണ്. ഫഡ്‌നാവിസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് എന്‍സിപി മറുകണ്ടം ചാടി ബിജെപിയെ പിന്തുണച്ചത്. കഴിഞ്ഞദിവസം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മഹാരാഷ്ട്രയില്‍ എന്‍സിപി ശിവസേന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. അഞ്ച് വര്‍ഷവും ശിവസേനയുടെ മുഖ്യമന്ത്രി തന്നെ ഭരിക്കുമെന്ന് ശിവസേന ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്. ആര്‍എസ്എസിന്റെ അടക്കം നിര്‍ദ്ദേശം മറികടന്നാണ് ബിജെപി അധികാരത്തില്‍ എത്തിയത്. ശിവസേനക്കൊപ്പം അല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കണമെന്നായിരുന്നു ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് പുതിയ സര്‍ക്കാര്‍ രൂപീകരണം. ശരദ് പവാറും അറിഞ്ഞെടുത്ത തീരുമാനമെന്ന് കോണ്‍ഗ്രസ്.ശരദ് പവാര്‍ മോദിയെ കണ്ടപ്പോള്‍ സംശയം തോന്നിയിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

മഹാരാഷ്ട്രയില്‍ ബിജെപിയുമായി സഖ്യത്തിലായത് കേരളത്തില്‍ ഇപ്പോള്‍ പിണറായി വിജയന്റെ വലം കൈയ്യായ മന്ത്രി ശശീന്ദ്രന്റെ പാര്‍ട്ടിയാണ്. ബിജെപി സഖ്യ കക്ഷിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ബിജെപിയുടെ സഖ്യ കക്ഷിയാണ് ഇപ്പോള്‍ ഇടത് ഭരണത്തിലെ ഒരു കക്ഷി. വീണ്ടും വ്യക്തമാക്കാം..എന്‍.സി.പി എന്ന ബിജെപിയുടെ സഖ്യ കക്ഷി അതായത് എന്‍.ഡി.എ യിലെ ഒരു പാര്‍ട്ടിയാണ് കേരളത്തിലെ എ.സി.പി. രാഷ്ട്രീയ ആദര്‍ശവും പറയുന്നതിലൊ അല്പ്പം ആത്മാര്‍ഥതയും ഉണ്ടേല്‍ ഈ കക്ഷിയേ പിണറായി മന്ത്രി സഭയില്‍ നിന്നും പുറത്താക്കുമോ. കേരലത്തില്‍ എന്‍.സി.പിയെ ഇടത് മുന്നണിയില്‍ നിന്നും പുറത്താക്കുമോ. നിലവില്‍ എന്‍.ഡി.എയുടെ ഭാഗമാണ് കേരലത്തിലെ അടക്കം എന്‍.സി.പി. ആ പാര്‍ട്ടി ഇപ്പോള്‍ ഇടത് മന്ത്രിസഭയില്‍ ഇരിക്കുന്നതില്‍ വലിയ രാഷ്ട്രീയ സ്വഭാവികതയുണ്ട്. ശരിക്കും എ.സി.പി നേതാക്കള്‍ കേരലത്തില്‍ ഇരിക്കേണ്ടതും പോകേണ്ടതും ഇനി ബിജെപി ഓഫീസില്‍ ആണ്. ഇപ്പോള്‍ മുഖ്യമന്ത്രിയുമായി ജപ്പാനിലും, കൊറിയയിലും കറങ്ങുന്ന എന്‍.സി.പി മന്ത്രി ശശീന്ദ്രന്‍ ഇത് വല്ലതും അറിയുന്നുണ്ടോ എന്നു പോലും വ്യക്തമല്ല.