ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണം ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദമായ ബിഎ 2.75 ആണെന്ന് പഠനം. പുതിയ വകഭേദം വേഗത്തില്‍ പടരുന്നതാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ജൂണിലാണ് ആദ്യം ഈ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് കേസുകള്‍ കൂടിയതോടെ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കോവിഡിനെ പ്രതിരോധിക്കുവാന്‍ ആവശ്യമായ എല്ലാ നടപടികലും സ്വാകരിച്ച് കഴിഞ്ഞു. ഡല്‍ഹിയില്‍ സ്ഥിരീകരിച്ച രോഗികളില്‍ ഭൂരിഭാഗവും ഈ വകഭേദമാണ്.

ഈ വകഭേദത്തിന് മറ്റുള്ളവയെക്കാള്‍ പ്രതിരോധ ശേഷി കൂടുതലാണെന്നും കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് ഒന്നുമുതല്‍ പത്ത്വരെ ഇരുപതിനായിരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അരവിദ് കെജ്രിവാള്‍ പറഞ്ഞു.