539 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ ജെറ്റ് എയർവേസ് സ്ഥാപകനേ ഇ ഡി അറസ്റ്റ് ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി ഏറെ വൈകിയായിരുന്നു നാടകീയമായ അറസ്റ്റ് നടന്നത്.539 കോടി രൂപ നരേഷ് ഗോയൽ കാനറ ബാങ്കിൽ നിന്നും വായ്പ് എടുത്ത് തന്റെ കള്ളപണം വെളുപ്പിക്കാൻ ഈ ലോൺ ഉപയോഗിക്കുകയായിരുന്നു.ഇഡി ഉദ്യോഗസ്ഥർ ഗോയലിനെ മുംബൈയിലെ ഓഫീസിൽ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.

ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമില്ല. പ്രതിക്ക് നിഷേധ നിലപാടാണ്‌. അതിനാൽ ഇനി ശാസ്ത്രീയമായ മാർഗങ്ങൾ ഉപയോഗിച്ച് ചോദ്യം ചെയ്യൽ നടത്തും. ഗോയലിന്റെ പ്രായാധിക്യം ഒരു വിഷയമാണ്‌. ശാസ്ത്രീയമായ ചോദ്യം ചെയ്യലിന്‌ ഗോയലിനെ ഗോയലിനെ ചോദ്യം ചെയ്യുന്നതിനായി ഡൽഹിയിൽ നിന്ന് മുംബൈ ഇഡി ഓഫീസിലേക്ക് കൊണ്ടുവന്നു.

ഇയാളെ ശനിയാഴ്ച ഇഡി കോടതിയിൽ ഹാജരാക്കും.
കാനറ ബാങ്കിന്റെ പരാതിയിൽ മെയ് മൂന്നിന് സിബിഐ ഫയൽ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. ജെറ്റ് എയർവേസ് (ഇന്ത്യ) ലിമിറ്റഡ് 2005 മുതൽ കാനറ ബാങ്കുമായി ഇടപാട് നടത്തുന്നു,എല്ലാ എക്സ്പോഷറുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നേതൃത്വത്തിലുള്ള കൺസോർഷ്യം ക്രമീകരണങ്ങൾക്ക് കീഴിലാണ്. ഗോയലിന്റെ ഭാര്യ അനിത, ഗൗരംഗ് ഷെട്ടി, അജ്ഞാതർ എന്നിവരെയും സിബിഐ എഫ്‌ഐആറിൽ പ്രതികളാക്കി.
ബാങ്കിന്റെ പരാതി പ്രകാരം, കൺസോർഷ്യത്തിൽ നിന്ന് നേടിയ വായ്പകളുടെ തിരിച്ചടവിൽ ഗോയലിന്റെ കമ്പനികൾ വീഴ്ച വരുത്താൻ തുടങ്ങിയപ്പോൾഫോറൻസിക് ഓഡിറ്റ് ബാങ്ക് നടത്തി. ഫണ്ടുകളുടെ ദുരുപയോഗം കണ്ടെത്തുകയായിരുന്നു.

2023 ജൂലൈയിൽ, ഓഡിറ്റർ രാജേഷ് ചതുർവേദി ഉൾപ്പെടെ നഗരത്തിലും ഡൽഹിയിലുമായി എട്ട് സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.
വിവിധ വിമാനത്താവളങ്ങളിലെ ലാൻഡിംഗ്, നാവിഗേഷൻ, സേവനങ്ങൾ ഉപയോഗപ്പെടുത്തൽ, വിമാനങ്ങൾ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാടകയ്ക്ക് നൽകുന്നതിനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ, വേരിയബിൾ റെന്റലുകൾ അടയ്ക്കൽ എന്നിവയ്ക്കായി ജെറ്റ് എയർവേസ് ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുണ്ട്. പുതിയ റൂട്ടുകൾ പരിചയപ്പെടുത്തുന്നതിനും ബിസിനസ് പ്രമോഷനു വേണ്ടിയും കമ്പനിയെ തിരിയാനുള്ള പദ്ധതിയെ പിന്തുണയ്ക്കുന്നതിനാണ് വായ്പ എടുത്തത്.

എന്നാൽ വിമാനക്കമ്പനികൾ പണം തട്ടിയെന്നും സിബിഐ ആരോപിച്ചു.ജെറ്റ് എയർവേയ്‌സ് സാമ്പത്തിക സമ്മർദത്തിലായതിനാൽ ലോൺ തിരിച്ചടവ് നടത്താനാകാതെ വന്നിരുന്നു.ജെറ്റ് എയർവേയ്‌സ് ഫണ്ട് ചോർത്തുന്നതിനുള്ള മൂന്ന് പ്രധാന പ്രവർത്തനരീതികൾ ഓഡിറ്റ് റിപ്പോർട്ട് തിരിച്ചറിഞ്ഞു: കമ്മീഷൻ ചെലവുകൾ, അനുബന്ധ കമ്പനിയായ ജെറ്റ് ലൈറ്റ് (ഇന്ത്യ) ലിമിറ്റഡിലെ നിക്ഷേപം, പ്രൊഫഷണൽ കൺസൾട്ടൻസി ചെലവുകൾ എന്നിവയിലൂടെ.ജെറ്റ് ലൈറ്റ് (ഇന്ത്യ) ലിമിറ്റഡ് വഴി അഡ്വാൻസിലൂടെയും നിക്ഷേപത്തിലൂടെയും ഫണ്ടുകൾ തട്ടിയെടുക്കുകയായിരുന്നു.

2021 ജൂലൈ 29-ന് ഗോയലും സംഘവും പണം തട്ടിപ്പ് നടത്തി എന്ന റിപോർട്ട് കനറ ബാങ്ക് ആർബിഐക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു, അതിൽ 728.6 കോടി രൂപ ആയിരുന്നു മൊത്തം തട്ടിപ്പ് തുക.കാനറ ബാങ്കിന്റെ 538.6 കോടി രൂപയും പഴയ സിൻഡിക്കേറ്റ് ബാങ്കിൽ 190 കോടി രൂപയുമാണ്.
നേരത്തെ, യെസ് ബാങ്ക് വായ്പ തട്ടിപ്പ് ഉൾപ്പെടെയുള്ള കള്ളപ്പണം വെളുപ്പിക്കൽ, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് ലംഘനം തുടങ്ങിയ കേസുകളിൽ ഗോയലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഒരു ട്രാവൽ ഏജൻസിയുടെ വഞ്ചന പരാതിയിൽ മുംബൈ പോലീസ് എഫ്‌ഐആറിൽ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഇഡി ഗോയലിനെതിരെ അന്വേഷണം നടത്തിയിരുന്നു. പോലീസ് കേസ് അവസാനിപ്പിരുന്ന സമയത്താണ്‌ സമാനമായ അതേ കേസിൽ തെളിവുകൾ കണ്ടെത്തി ഇ ഡി അറസ്റ്റ് ചെയ്യുന്നത്