സാമ്പത്തിക പ്രതിസന്ധി, പ്രചാരണത്തിനിടെ കൂപ്പണ്‍ അടിച്ച് അടിയന്തര പണപ്പിരിവ് നടത്താന്‍ കോണ്‍ഗ്രസ്

കോട്ടയം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അടിയന്തര പണപ്പിരിവ് നടത്താന്‍ കെപിസിസി ആലോചിക്കുന്നു. കൂപ്പണ്‍ അടിച്ച് ബൂത്ത് തലം വരെ നല്‍കി പണം പിരിക്കാമെന്ന് നിര്‍ദേശം പ്രതിപക്ഷ നേതാവ് മുന്നോട്ട് വെച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍.

കോണ്‍ഗ്രസിനെ തകര്‍ക്കാര്‍ ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇത് സാധാരണക്കാരായ ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. സംഘടന വലിയതോതില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്. തിരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കുന്ന ഘട്ടത്തില്‍ ഇത് ജനങ്ങള്‍ക്കിടയില്‍ സിംപതിക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം അന്തിമതീരുമാനം കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയും സിപിഎമ്മും പണമൊഴുക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.