സ്വവർഗ്ഗ രതി ആരോഗ്യത്തിനു ഹാനികരമോ?

സ്വവർഗാനുരാഗികളെ കുറ്റവാളികൾ ആയി മുദ്രകുത്തണോ? മുസ്ലീം വ്യക്തിഗത ബോർഡ് എന്ത് പറയുന്നു?

സ്വവർഗ്ഗരതി ആരോഗ്യത്തിനു ഹാനികരമാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആൾ ഇന്ത്യ മുസ്ലീം വ്യക്തിഗത ബോർഡ് അംഗം സഫരിയാബ് ജിലാനി. ഇന്ത്യൻ സെക്ഷൻ 377 പ്രകാരം ഇന്ത്യയിൽ സ്വവർഗാനുരാഗികളെ കുറ്റവാളികൾ ആയി മുദ്രകുത്തണമെന്നാണ് ജിലാനിയുടെ പക്ഷം. ഞങ്ങൾ സെക്ഷൻ 377 നെ പിന്തുണയ്ക്കുന്നു. സ്വവർഗ്ഗരതി ഒരു കുറ്റമായി തുടരണം; പരമ്പരാഗത ഇസ്ലാമിക നിയമം അനുസരിച്ച് സ്വവർഗ്ഗരതി ഒരു പാപമാണ്; അതിനാൽ അത് നിരോധിച്ചിട്ടുണ്ട്; അതുകൊണ്ടുതന്നെ രാജ്യത്തും അതിനു നിരോധനം വരണം. സർക്കാരിന്റെ നിഷ്പക്ഷ നിലപാടിൽ ഖേദം പ്രകടിപ്പിക്കുന്നു … സർക്കാർ ഒരു നിലപാടു സ്വീകരിക്കുകയും കോടതിയിൽ കേസ് വാദിക്കുകയും വേണം” ജിലാനി വ്യക്തമാക്കി. സ്വവർഗരതി നിയമവിധേയമാക്കണമെന്ന ഹർജികളിൽ സുപ്രീംകോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇത്തരമൊരു ആവശ്യവുമായി ജീലാനി രംഗത്ത് എത്തിയത്. ജിലാനിയെ കൂടാതെ സ്വവര്‍ഗ്ഗ പ്രണയത്തിന്‌ നിയമസാധുത നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ വിവിധ മുസ്ലീം വിഭാഗങ്ങളും മതനേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

 

https://youtu.be/bKxW2MDw_bM