ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുന്നില്‍ കൊണ്ടിട്ടു

ആലപ്പുഴ. ഹരിപ്പാട് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പില്‍ കൊണ്ടിട്ടു. ഹരിപ്പാട് കാഞ്ഞൂര്‍ അമ്പലത്തിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തലയാണ് നായ കടിച്ചത്.

ബാക്കി ശരീരം റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തി. നായ തല കടിച്ചെടുത്ത് കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടി മരിച്ച വ്യക്തിയുടെ തലയാണ് തെരുവ് നായിക്കള്‍ കടിച്ചെടുത്തത്.

ഇലവന്‍കുളങ്ങര കിഴക്ക് റെയില്‍വേ ലൈനിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് കാഞ്ഞൂര്‍ അമ്പലത്തിന് സമീപത്തുള്ള വീട്ടിലാണ് നായ്ക്കള്‍ തല കൊണ്ടിട്ടത്. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.