ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ ഇടമലയാർ അണക്കെട്ടിൽ റെഡ് അലെർട് പ്രഖ്യാപിച്ചു.

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ ഇടമലയാർ അണക്കെട്ടിൽ റെഡ് അലെർട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു .വയനാട്ടിൽ ഉരുൾപൊട്ടൽ.

മഴ കൊണ്ട് പൊറുതി മുട്ടി വയനാടും കണ്ണൂരും.കണ്ണൂരിൽ 5 ഇടത്ത് ഉരുൾ പൊട്ടി, മലമ്പുഴ ഡാമിലും പീച്ചിയിലും വൻ നീരൊഴുക്ക്. ഇവിടെ കൂടുതൽ ഷട്ടറുകൾ ഉയർത്തി. കൂടുതൽ വെള്ളം തുറന്നു വിടുമെന്ന മുന്നറിയിപ്പ് പുറത്തിറക്കി. വയനാട്ടിലേ ബാണാസുര സാഗർ അണകെട്ടിൽ ജലം ഉരരുന്നതിനാൽ വെള്ളം തുറന്നു വിടുന്നു. ഏറ്റവും അധികം മഴയും വെള്ളപൊക്കവും നിലവിൽ കണ്ണൂരും വയനാട്ടിലും ആണ്‌.

കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ കനത്ത മഴ തുടരുന്നു, രണ്ടുദിവസം കൂടി മഴ തുടരും, കണ്ണൂരില്‍കൊട്ടിയൂർ, ആറളം എന്നീ ഭാഗങ്ങളിൽ ആണ്‌ ഉരുൾ പൊട്ടൽ. ബാവലി പുഴ കര കവിഞ്ഞ്. നിരവധി ആളുകൾടെ കൃഷിയിടം തകർന്നു. ചിലയിടത്ത് ഇരിട്ടി മാനന്തവാടി റോഡിന്റെ ചുങ്കക്കുന്ന് കൊട്ടിയൂർ ഭാഗത്തേക്ക് പുഴ കയറി ഒഴുകുന്ന അവസ്ഥയാണ്‌.മുക്കം – കക്കാടംപൊയില്‍ റോഡില്‍ മണ്ണിടിഞ്ഞു, പീച്ചി, മലങ്കര, ബാണാസുരസാഗര്‍, മലമ്പുഴ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി, ജാഗ്രതാ മുന്നറിയിപ്പു നൽകി.വയനാട് ജില്ലയില്‍ കഴിഞ്ഞ 12 മണിക്കൂറായി നിലയ്ക്കാത്ത മഴയാണ്. ലക്കിടി ലക്ഷംവീട് കോളനിയിലെ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു നാലംഗം കുടുംബം മണ്ണിനടിയില്‍പ്പെട്ടെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. മഴ തുടരുന്നതിനാൽ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. വൈത്തിരിയുടെയും പഴയ വൈത്തിരിയുടെയും ഇടയില്‍ മണ്ണിടിഞ്ഞു വീണു ഗതാഗതം സ്തംഭിച്ചു. ജില്ലയിലെ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നു കലക്ടറുടെ നിര്‍ദേശം. കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

https://youtu.be/O4pyaX_VfQ0