ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതർ എട്ട് ലക്ഷം കവിഞ്ഞു; മരണം 22,123

കോവിഡ് രോ​ഗബാധിതരുടെ എണ്ണം രാജ്യത്ത് അനുദിനം ഉയർന്നു കൊണ്ടിരിക്കുന്നു. 24 മണിക്കൂറിനിടെ 27,114 പേർക്കാണ് രാജ്യത്ത് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. പ്രതിദിനമുള്ള കോവിഡ് കളക്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.

രാജ്യത്ത് നിലവിൽ 8,20,916 പേരാണ് കോവിഡ് രോ​ഗബാധമൂലം ചികിത്സയിലുള്ളത്. നിലവിൽ 2,83,407 സജീവ കേസുകളാണുള്ളത്. 5,15,386 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 519 പേർ മരിച്ചു. കോവിഡ് രോ​ഗംമൂലം 22,123 പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച മഹാരാഷ്ട്രയിൽ 2,38,461 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 9,893 പേരാണ് മഹാരാഷ്ട്രയിൽ ഇതിനോടകം കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്‌നാടും ഡൽഹിയുമാണ് മഹാരാഷ്ട്രയ്ക്ക് പിന്നിൽ.