ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഐ.എസിൽ ചേർന്ന മലയാളി യുവതികൾ: പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ

ഇസ്ളാം മതത്തിലേക്ക് മതം മാറി ജിഹാദ് യുദ്ധത്തിനു പോയ മലയാളി യുവതികൾക്ക് ഇന്ത്യയിൽ തിരിച്ചെത്തണം. ഇവരെ പ്രണയിച്ച് വിവാഹം കഴിച്ച മുസ്ളീം മതത്തിൽ ഉള്ള യുവാക്കൾ ആയിരുന്നു അഫ്ഗാനിസ്ഥാനിലെ ഐ എസ് ഭീകര ക്യാമ്പിൽ എത്തിച്ചത്. ഭർത്താക്കന്മാർ അഫ്ഗാനിൽ കൊല്ലപ്പെട്ടതോടെ മതം മാറി ജിഹാദികൾക്കൊപ്പം പോയ മലയാളി യുവതികൾ നരകയാതനയിലാണ്‌ എന്നാണ്‌ റിപോർട്ടുകൾ. ഇവർക്ക് കേരളത്തിലേക്ക് മടങ്ങി വരണം എന്നാണ്‌ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളിൽ അപേക്ഷയുമായി എത്തിയത്

എന്നാൽ ഇന്ത്യയിൽ പ്രവേശിപ്പിക്കില്ല എന്ന കടുത്ത നിലപാടിലാണ്‌. ഈ യുവതികൾ കേരളത്തയോൽ എത്തിയാൽ ഇവരിലൂടെ സമൂഹ വ്യവസ്ഥയും സമാധാനവും അപകടത്തിലാവും എന്നും ഇവരെ കേന്ദ്രീകരിച്ച് വലിയ മതപരമായ ഗൂഢാലോചനകൾ അരങ്ങേറും എന്നും രഹസ്യാന്വേഷണ ഏജൻസികൾ കണക്കു കൂട്ടുന്നു. ഇന്ത്യയിൽ നിന്നും മതംമാറി ഐ.എസ് ഭീകരതയ്ക്കായി പോയ വനിതകളെ നാട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ നിലപാട് എടുത്തതോടെ അനേകം യുവ്തികൾക്ക് ഇത് തിരിച്ചടിയായി.ഇനി പോകാനിരിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണ്‌. കുടുംബ സഹിതം അഫ്ഗാനിൽ ഐ.എസിനായി പ്രവർത്തിക്കവേ ഭർത്താക്കന്മാർ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. അഫ്ഗാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയും ഇന്ത്യ തള്ളി. നാലു വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ നിഷേധക്കുറിപ്പ് ഇറക്കിയത്.

അയിഷയെന്ന സോണിയാ സെബാസ്റ്റിയൻ, റാഫേലാ, മറിയമെന്ന് പേരുമാറ്റിയ മെറിൻ ജേക്കബ്, ഫാത്തിമ ഇസ എന്ന് പേരുമാറ്റിയ നിമിഷ എന്നിവരാണ് ഐഎസ് ഭീകരരായി എത്തിപ്പെട്ട് ജയിലിൽ ഉള്ളത്. ഇവർക്കൊപ്പം രണ്ടു ഇന്ത്യൻ വനിതകളും ഒരു പുരുഷനും ജയിലിലുണ്ട്. കുട്ടികൾക്കൊപ്പം നിലവിൽ അഫ്ഗാൻ ജയിലുകളിലുള്ള വിദേശപൗരന്മാരായ ഭീകരരെ അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാനുള്ള നിരന്തര പരിശ്രമമാണ് നടക്കുന്നത്. അഫ്ഗാനിലെ ഐ.എസ് ശക്തികേന്ദ്രമായ ഖൊറാസാൻ മേഖലയിലാണ് ഇവർ കുടുംബ സഹിതം ഭീകരപ്രവർത്തനം നടത്തിവന്നത്. അഫ്ഗാൻ സേനയുടെ ശക്തമായ ആക്രമണത്തിൽ ഭർത്താക്കന്മാർ കൊല്ലപ്പെട്ടതോടെ ഇവരെല്ലാം 2019 ഡിസംബറിൽ സൈന്യത്തിന്റെ പിടിയിലായി. നിരവധി സ്ത്രീകളേയും കുട്ടികളേയും സൈന്യം കാബൂളിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള വനിതകളടക്കമാണ് ഇന്ത്യയിലേക്ക് തിരികെ എത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

ജയിലിൽ കിടക്കുന്നവരെ ഇന്ത്യൻ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എല്ലാവരും കടുത്ത മതമൗലികവാദികളാണെന്നാണ് ബോദ്ധ്യപ്പെട്ടത്. ഇന്ത്യയെ വഞ്ചിച്ചുകൊണ്ട് ആഗോള ഭീകരതയ്ക്കായി പോയവരെ തിരികെ സ്വീകരിക്കാനാവില്ലെന്ന കർശന നിലപാടാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ലൗ ജിഹാദിന്റെ ഇരകളായ സ്ത്രീകളേ ഇനി ആരു രക്ഷിക്കും എന്നതാണ്‌ ചോദ്യം. ഭീകര കുറ്റകൃത്യത്തിനു പലരും അഫ്ഗാനിലേ ജയിലുകളിലാണ്‌. ഐ എസ് ക്യാമ്പുകളിലും ഈ സ്ത്രീകൾ ക്രൂരമായ ലൈംഗീക പീഢനം അനുഭവിച്ചവരാണ്‌. തീവ്രവാദ കുറ്റം ആരോപിച്ചാണ്‌ പലരും ജയിലിൽ കിടക്കുന്നത്. ഇവരെ പുരനരധിവസിപ്പിക്കുന്ന വിഷയം ഇപ്പോൾ ഗൗരവത്തിലാണ്‌ ചർച്ച ചെയ്യുന്നതും.ഇന്ത്യയിൽ നിന്നും മതംമാറി ഐ.എസ് ഭീകരതയ്ക്കായി പോയ വനിതകളെ നാട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ .  ഇത്തരത്തിൽ ഉ യുവതിമാരിൽ ചിലർക്ക് കുഞ്ഞുങ്ങളും ഉണ്ട്. അവർ വളർന്ന് വരുന്ന സാഹചര്യവും വിഷയമാണ്‌. ലോകത്തെ 13 രാജ്യങ്ങളിൽ നിന്നായി 408 പേരാണ് അഫ്ഗാനിൽ ഐ.എസിൽ ഭീകരരായി എത്തിപ്പെട്ട് ജയിലിലുള്ളത്. ഇതിൽ ഏഴുപേർ ഇന്ത്യക്കാരാണ്. 16 ചൈനീസ് പൗരന്മാരും 299 പാകിസ്താനികളും ജയിലിലുണ്ട്. രണ്ടു ബംഗ്ലാദേശികളും രണ്ടു മാലിദ്വീപു നിവാസികളും ഇവർക്കൊപ്പമുണ്ട് എന്നും വാർത്തകൾ വരുന്നു.

ഇത് അഫ്ഗാനിലേ മാത്രം വിവരങ്ങളാണ്‌. ലിബിയയിൽ കഴിഞ്ഞ ദിവസമാണ്‌ മലയാളി എഞ്ച്നീയർ ക്രിസ്ത്യൻ മതം മാറി ഇസ്ളാമിൽ ചേർന്ന് ഭീകര വാദിയാവുകയും കൊലപ്പെടുകയും ചെയ്തത്. ലിബിയയിൽ 200 ലേറെ മലയാളി ഭീക സാന്നിധ്യമാണ്‌ റിപോർട്ട് ചെയ്യുന്നത്. സിറിയ, യമൻ, ഇറാഖ് എന്നിവിടങ്ങളിലെല്ലാം ഇതേ വിഷയം നിലനില്ക്കുന്നു7