സോഷ്യല്‍ മീഡിയയെ ചൂട് പിടിപ്പിച്ച് ഇനിയ, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ നടിയാണ് ഇനിയ. ഇരുപത്തിയഞ്ചിലധികം ചലച്ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. അയാള്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളിവെളിച്ചത്തില്‍, മാമാങ്കം എന്നീ ചിത്രങ്ങളില്‍ ഇനിയ അഭിനയിച്ചിട്ടുണ്ട്.. മലയാളചലച്ചിത്രമായ ചാപ്പാ കുരിശിന്റെ തമിഴ് റീമേക്കായ പുലിവാല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചു. നിനൈത്തത് യാരോ എന്ന ചിത്രത്തില്‍ ഇനിയയായി തന്നെ വേഷമിട്ടു.

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് ഇനിയ. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ ഒക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിലും യാതൊരു മടിയും നടി കാണിക്കാറില്ല. ഇപ്പോള്‍ ഇനിയ പങ്കുവെച്ച പുതിയ ഗ്ലാമര്‍ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സ്വതന്ത്രമാവൂ, സത്യമാവൂ, നിങ്ങളാകൂ എന്ന ക്യാപ്ഷനോടെയാണ് ഇനിയ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമര്‍ ലുക്കിലാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ പുതിയ ചിത്രങ്ങളില്‍ ഇനിയ പ്രത്യക്ഷപ്പെടുന്നത്. ഫുള്‍സ്ലീവ് ഡീപ്‌നെക് ടോപ്പും പാന്റുമാണ് ഇനിയയുടെ വേഷം. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തുന്നത്.

നേരത്തെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ യാതൊരു മടിയുമില്ലെന്ന് വ്യക്തമാക്കി നടി രംഗത്ത് എത്തിയിരുന്നു. ഗ്ലാമര്‍ ചെയ്യുന്നത് മോശം കാര്യമാണെന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നാണ് താരം പറയുന്നത്, വാക്കുകള്‍, മോഡലിങ് രംഗത്ത് നില്‍ക്കുന്നത് കൊണ്ട് എനിക്ക് ഷോര്‍ട്‌സ് ഇടാനോ സ്‌ളീവ്‌ലെസ് ഡ്രസ് ഇടാനോ മടിയൊന്നുമില്ല. അങ്ങനെ ഒരു നാണം കുണുങ്ങി പെണ്‍കുട്ടിയായല്ല, സിറ്റിയിലാണ് വളര്‍ന്നത്. ഗ്ലാമര്‍ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് എന്റെ ഒരു കംഫര്‍ട്ടബിള്‍ ലെവലിലാണ് ഞാന്‍ ഗ്ലാമര്‍ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.

കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് എന്റെ ഒരു കംഫര്‍ട്ടബിള്‍ ലെവലിലാണ് ഞാന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാറുള്ളത്. എന്റെ ഒരു ഫോട്ടോ ഷൂട്ടിലെ ഫോട്ടോ കണ്ടിട്ട് ഒരാള്‍ കമന്റിട്ടിരുന്നു. അതീവസുന്ദരിയായി, പുത്തന്‍ രൂപത്തില്‍, ഫുള്‍ ഗ്ലാമര്‍ വേഷത്തില്‍, ആരെയും മയക്കും, ഇനീയ… അങ്ങനെ എന്തൊക്കെയോ ആയിരുന്നു കമന്റ്. അതേ കുറിച്ച് അഭിപ്രായം അറിയാന്‍ ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധി വിളിച്ചിരുന്നു. അവരോട് ഞാന്‍ ചോദിച്ചതാണ് ഈ പ്രായത്തില്‍ അല്ലെങ്കില്‍ 60 വയസില്‍ ഗ്ലാമര്‍ കാണിച്ചാല്‍ ആരെങ്കിലും കാണുമോ്.- എന്നായിരുന്നു ഇനിയ പറഞ്ഞത്.