ജഗതി ശ്രീകുമാര്‍ സ്വന്തം മകളുടെ വിവാഹം പോലും കാണാനും അറിയാനും ആകാതെ ഒരു തടവറയിലെന്ന പോലെയോ..

കൊച്ചിയില്‍ മകളുടെ വിവാഹം നടക്കുമ്പോള്‍ ജഗതി ശ്രീകുമാര്‍ ഇതൊന്നും അറിയാതെ തന്റെ അര്‍ദ്ധ ബോധാവസ്ഥയില്‍ സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഒരു പിതാവിനും മകള്‍ക്കും ഇത്തരത്തില്‍ ഒരു വിഷമകരമായ കാര്യങ്ങള്‍ ഉണ്ടാകരുത് എന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നു. ജഗതിക്ക് രണ്ടാം ഭാര്യയായ കലയില്‍ ഉള്ള മകളാണ് ശ്രീലക്ഷ്മി. അപകടത്തിനുമുമ്പ്‌ മകളേയും രണ്ടാം ഭാര്യയേയും കാണാന്‍ ജഗതി മിക്കപ്പോഴും എത്തുമായിരുന്നു. ദീര്‍ഘദൂര യാത്രകള്‍ പോകുമ്പോള്‍ പോലും മകളേ വന്ന് മുത്തം നല്കിയേ ജഗതി പോകുമായിരുന്നുള്ളു. ഒരിക്കലും മകളേ അവഗണിക്കാനോ മാറ്റി നിര്‍ത്താനോ ഒന്നും ജഗതി ശ്രമിച്ചിരുന്നില്ല. എന്നാല്‍ ജഗതി ജീവിച്ചിരുന്നപ്പോള്‍ തന്നെ മകളേയും രണ്ടാം ഭാര്യയേ സന്ദര്‍ശിക്കുന്നതും ജഗതിയുടെ വീട്ടില്‍ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. മാത്രവുമല്ല ജഗതി ശ്രീലക്ഷ്മിക്കും അവളുടെ അമ്മക്കും സഹായവും പണവും നല്കിയിരുന്നു. സ്വത്തിന്റെ ഒരു ഭാഗവും തന്റെ ഈ മകള്‍ക്ക് സ്‌നേഹ വാല്‍സല്യത്തില്‍ നല്കിയിരുന്നു.

ഇത്ര ഒക്കെ സ്‌നേഹിച്ചിട്ടും ഇപ്പോള്‍ പര സഹായം ഇല്ലാതെ ഓര്‍മ്മകള്‍ പോലും ഓര്‍ത്ത്‌തെടുക്കാന്‍ ആവാത്ത ജഗതിക്ക് സ്‌നേഹിച്ച മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആയില്ല.ജഗതിയെ ഇപ്പോള്‍ പരിചരിക്കുന്നവര്‍ ഈ വിവരം ജഗതിയെ അറിയിക്കേണ്ടതും ചടങ്ങില്‍ അദ്ദേഹത്തേ കൊണ്ടുപോകേണ്ടതായിരുന്നു എന്നും അഭിപ്രായം ഉയരുന്നു. ജഗതിയുടെ മകളും ഭാര്യയും, മകളുടെ ഭര്‍ത്താവും പി.സി. ജോര്‍ജ് എം.എല്‍.എയുടെ മകനുമായ ഷോണ്‍ ജോര്‍ജും അങ്ങിനെ ഈ 3 പേരും ആയിരുന്നു ഇത് ചെയ്യേണ്ടിയിരുന്നത് എന്നും അഭിപ്രായം ഉയരുന്നു

എന്തായാലും ജീവിച്ചിരുന്നപ്പോള്‍ സ്‌നേഹം കൊണ്ട് മൂടിയ മകളേ ഇപ്പോള്‍ ആ പിതാവിനു ഒരു നോക്ക് കാണാനോ, ഒന്ന് ഓര്‍ക്കാനോ പോലും സാധിക്കുന്നില്ല. ആ ഓര്‍മ്മകള്‍ ജഗതിയുടെ മനസില്‍ വരാതിരിക്കാന്‍ പോലും ചിലര്‍ ശ്രമിക്കുകയാണ്. ശ്രീലക്ഷ്മിയില്‍ നിന്നും ജഗതിയെ മാറ്റി നിര്‍ത്താന്‍ അവശതയിലും അദ്ദേഹത്തിനു തടവറ തന്നെയാണ് ഒരുക്കിയിരിക്കുന്നത് എന്നും വിമര്‍ശനം വരുന്നു. ശ്രീലക്ഷ്മി അടുത്ത് ഉണ്ടേല്‍ ചിലപ്പോള്‍ ജഗതിക്ക് സംസാര ശേഷിയും ആരോഗ്യവും തന്നെ തിരികെ കിട്ടുമായിരുന്നു. എന്നാല്‍ ശ്രീലക്ഷ്മിയേ ആരും അടുപ്പിക്കില്ല.

ശ്രീലക്ഷിയെ വീട്ടില്‍ കയറ്റില്ല എന്ന് മുമ്പ് ജഗതിയുടെ മകളുടെ അമ്മായി അപ്പന്‍ കൂടിയായ പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി എന്നും പി.സി ജോര്‍ജ്ജ് തുറന്ന് പറഞ്ഞു. എന്നിട്ടും ഒരു മകളുടെ വിവാഹം ഒരു നോക്ക് കാണാന്‍ ആ പിതാവിനെ അനുവദിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് പി.സി ജോര്‍ജും ഉത്തരം പറയണം.

വിവാഹത്തില്‍ നിന്നും ജഗതി എന്ന പിതാവിനെ മാറ്റി നിര്‍ത്തുകയും ആ കാഴ്ച്ചകള്‍ കാണിക്കാതിരിക്കുകയും ചെയ്തത് ക്രൂരത എന്നും പറയുന്നു. ഒരു പിതാവില്‍ നിന്നും മകളുടെ ഏറ്റവും മംഗളകരമായ വിവാഹം മറച്ചു വയ്ച്ചത് എന്തിനാണ്. സ്‌നേഹത്തേ ചൊല്ലി തര്‍ക്കമോ, സരീരം തളര്‍ന്ന് ഓര്‍മയും നഷ്ടപെട്ട ഒരു മനുഷ്യന്റെ സ്‌നേഹം വീതിക്കുന്നതിലെ തര്‍ക്കമോ, എന്തായാലും ഇങ്ങിനെ ഒന്നും ചെയ്യാന്‍ പാടില്ലായിരുന്നു. ഇനി വിവാഹിതയായ മകള്‍ക്ക് ഭര്‍ത്താവുമായി പിതാവിനെ കണ്ട് ഒന്നു ആശ്ലേഷിക്കാന്‍ ഒരു സുവര്‍ണ്ണാവസരം ലഭിക്കുമോ. അങ്ങീന്‍ മകളും , ഭര്‍ത്താവും എത്തിയാല്‍ ഓര്‍മ്മകള്‍ നഷ്ടപെട്ട ജഗതി എല്ലാം ഓര്‍ത്ത് പുഞ്ചിരിക്കും എന്നും പഴയ ഓര്‍മ്മകളിലേക്ക് തന്നെ തിരിച്ചു വരും എന്നും വരെ കരുതാം. എന്നാല്‍ ആര്‍ ഇതിന് അവസരം ഒരുക്കും. ഏതായാലും വിവാഹ ശേഷം അമ്മ സമ്മാനിച്ച കുടുംബ ചിത്രത്തില്‍ സ്വന്തം പിതാവിനെ കണ്ട് ശ്രീലക്ഷ്മി പൊട്ടി കരഞ്ഞിരുന്നു. ജീവിച്ചിരിക്കുന്ന പിതാവിന്റെ ചിത്രം വയ്ച്ച് വിവാഹത്തില്‍ കുടുംബ ചിത്രം എടുക്കാന്‍ ഫോട്ടോ ഗ്രാഫര്‍ക്ക് മുന്നില്‍ പോസ് ചെയ്യേണ്ട ദയനീയ അവസ്ഥ വിവാഹ പന്തലില്‍ ഒരു മകള്‍ക്ക് വരിക എന്നത് ആരെയും കരയിപ്പിക്കും.