ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ 4 ലഷ്കർ ഭീകരരെ സുരക്ഷാസേന വധിച്ചു

ഡൽഹി ∙ ദക്ഷിണ കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ 4 ലഷ്കർ ഭീകരരെ സുരക്ഷാസേന വധിച്ചു. അധിക സന്നാഹങ്ങളുമായി ഇവിടേക്കു കുതിക്കുന്നതിനിടെ ചൗഗാമിനു സമീപം വാഹനം നിയന്ത്രണംവിട്ടുണ്ടായ അപകടത്തിലാണ് 3 സൈനികർ വീരമൃത്യു വരിച്ചു. 5 പേർക്കു പരുക്കേറ്റു.

ഷോപിയാനിലെ സൈനപൊരയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയ സേനാംഗങ്ങൾക്കു നേരെ അവർ വെടിയുതിർത്തതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.