സസ്പെൻഷൻ കോപ്പ്, കള്ളും കപ്പയും കഴിച്ച് ആഘോഷമാക്കി ഡ്രൈവർ ജയദീപ്

കോട്ടയം പൂഞ്ഞാറിൽ പ്രളയ ജലത്തിൽ ബസ് ഓടിച്ചതിനു ലഭിച്ച സസ്പെൻഷൻ ആഘോഷമാക്കുകയാണ് ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ. പ്രളയ ജലത്തിൽ ബസ് ഓടിച്ചു എന്ന കുറ്റത്തിനു ജയദീപിനെ സസ്പെൻഡ് ചെയ്തത് കെ എസ് ആർ ടി സിയുടെ സർവീസ് ബുക്കിലും നിയമത്തിലും എങ്കിൽ സസ്പെൻഷൻ എനിക്ക് ഒന്നുമല്ല എന്ന് പറഞ്ഞ ഡ്രൈവർ ഹോളീഡേ മൂഡിലാണ്‌.

അവധി പോലും ചോദിച്ചാൽ കൊടുക്കാതെ ബസ് ഓടിപ്പിക്കുന്ന ഇവന്മാർക്ക് ഇപ്പോൾ ഡ്രൈവർ ജയദീപിനെ സസ്പെൻഡ് ചെയ്ത് ഒരു പണി കൊടുക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല. കെ എസ് ആർ ടി സിയിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയത് നന്നായി ആഘോഷിക്കുകയാണ്‌ ഡ്രൈവർ. നല്ല കപ്പയും ഇറച്ചിയും കള്ളും മോന്തുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഡ്രൈവർ തന്നെ പങ്കുവയ്ച്ചു. ജയദീപ് സെബാസ്റ്റ്യൻ കാവുംകണ്ടത്തുള്ള നാട്ടുകാർക്ക് വെറും ഒരു വിളിപ്പേരു കാരനല്ല. അവരുടെ ജയനാശാൻ ആണ്‌. ആശാൻ ഒരു മാസ് തന്നെ എന്ന് നാട്ടുകാരും. കാള വണ്ടിയിൽ രാജ സവാരി. ബുള്ളറ്റിൽ കട്ടി മീശ പിരിച്ച് സ്റ്റൈലൻ വേഷത്തിൽ മിന്നിക്കുന്നു. കള്ളും കപ്പയും ഇറച്ചിയും പങ്കുവയ്ച്ച് ജയനാശാൻ പറയുന്നത് ഇങ്ങിനെ…ജയനാശാൻ സൂപ്പർ ഹിറ്റായതിൽ സന്തോഷിച്ച് ഇന്ന് കാവുംകണ്ടത്തുള്ള തറവാട്ടിൽ പോയി ശരിക്കും ഒന്ന് സുഖിക്കും.ഉറപ്പ്.

കെ എസ് ആർ ടി സിയോട് ചെയ്ത് തെറ്റും കാര്യങ്ങളും എന്തെന്ന് വിശദീകരിച്ച് ഡ്രൈവർ തന്നെ ഡിപോയിൽ എഴുതി നല്കിയ കുറിപ്പും ഫേസ്ബുക്കിൽ പങ്കുവയ്ച്ചു. പൂഞ്ഞാർ പള്ളിയുടെ മുന്നിൽ ഉരുൾ പൊട്ടി പെട്ടെന്ന് വന്ന വെള്ളത്തിൽ ബസ് നിന്നു പോയി എന്നും കെട്ടി വലിച്ച് ഡീപോയിൽ എത്തിച്ചു എന്നും ആണ്‌ ആ കുറിപ്പ്.

ഏതായാലും എല്ലാ ഡ്രൈവർമാരും സർക്കാർ ജോലിക്കാരും സസ്പെൻഷനിൽ ഇരുന്ന് ചങ്ക് തകർന്ന് കരയുമ്പോൾ അതിനൊന്നും ഈ ഡ്രൈവറെ കിട്ടില്ല. പണി പോയാൽ പുല്ലാണ്‌ എന്ന മട്ടിലാണ്‌ പ്രതികരണം. ജയനാശാൻ സസ്പെൻഷൻ ചെയ്ത ഉദ്യോഗസ്ഥർക്കിട്ട് കണക്കിനു പരിഹാസവുമായി സന്തോഷിക്കുന്നു. എല്ലാം അയ്യപ്പനു സമർപ്പിച്ച് ശരണം വിളിക്കുന്നു…അയ്യപ്പ ഗാനങ്ങൾ പാടുന്നു. എന്നിട്ട് സസ്പെൻഷൻ വാർത്ത പങ്കുവയ്ച്ച് ഡ്രൈവർ ജയദേവ് ഫേസ്ബുക്കിൽ എഴുതിയത് ഇങ്ങിനെ… സൂപ്പർ ഹിറ്റായ വാർത്ത പത്രത്തിലും. ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കിൽ അവൻ ഓടിക്കട്ടെ. അവനൊക്കെ റിട്ടയർ ചെയ്തു കഴിയുമ്പോൾ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാൽ വല്ലോ സ്കൂൾ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാൻ വീട്ടുകാര്യങ്ങൾ നോക്കി ട്ശ് ണൊ 50 ൽ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ. അതായത് തന്നെ സസ്പെൻഡ് ചെയ്തവർ റിട്ടയർ ചെയ്ത ശേഷം ഹാർട്ട് അറ്റാക്ക് വരാതെ പോയി ജോലി ചെയ്ത് ജീവിക്കാൻ നോക്ക് എന്നാണ്‌ പണി പോയ ഡ്രൈവർക്ക് മറുപടി പറയാനുള്ളത്.

.ഞാൻ ആത്മധൈര്യത്തോടെ പെരുമാറുന്നതും ശ്രദ്ധിക്കുക. ഞാൻ ചാടി ഓടിയോ എന്ന് ശ്രദ്ധിക്ക്. എനിക്ക് ചാടി നീന്തി പോകാൻ അറിയത്തില്ലാഞ്ഞിട്ടല്ല. എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു എൻ്റെ ലക്ഷ്യം. യാത്രക്കാർ എന്നേ ചീത്ത പറഞ്ഞോ, പറയുന്നുണ്ടോ, എന്നും ശ്രദ്ധിക്ക്.ഞാൻ എൻ്റെ സ്വന്തം ഇഷ്ട പ്രകാരം ചെയ്തതായിരുന്നെങ്കിൽ യാത്രക്കാർ ഇങ്ങനെ വീഡിയോ പിടിക്കുമായിരുന്നോ? എന്നേ ഉപദ്രവിക്കുകയില്ലായിരുന്നോ? എന്നും കണ്ട് മനസിലാക്കുക.അപകടത്തിലായ യാത്രക്കാരേ വെള്ളത്തിൽ മുങ്ങി പോകാതിരിക്കാൻ താൻ രക്ഷിക്കുക്യാണ്‌ ചെയ്ത്ത്. അതിനു കിട്ടിയ സമ്മാനമാണ്‌! ഈ സസ്പെൻഷൻ എന്നും പണി പോയ ഡ്രൈവർ പറയുന്നു. കെ എസ് ആർ ടി സിയിൽ മറ്റുള്ളവർക്ക് പണി പോകും പോലെ എന്നെ കാണണ്ട എന്നും ജയനാശാൻ പറയുന്നു. ഏതു തൊഴിലും അറിയാവുന്ന കാവുംകണ്ടം ജയനാശാൻ എന്നും പറയുന്നു. ഇതും ഈ സസ്പെൻഷനും ഒക്കെ എന്ത് എന്ന മട്ടിലാണ്‌ ഡ്രൈവർ. എന്നെ എൻ്റെ സഹോദരിമാർ അമേരിക്കക്ക് വരാൻ പറഞ്ഞ് വിളിക്കുന്നു. എനിക്ക് എൻ്റെ കാവുംകണ്ടം വിട്ട് പോകാനും തോന്നുന്നില്ല. എന്നേ ആശാനാക്കിയ കാവുംകണ്ടംകാരെ വിട്ട് പോകാൻ തോന്നുന്നില്ല എന്നും പണി പോയ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ പറയുന്നു. തന്റെ പണി കളഞ്ഞ കെ എസ് ആർ ടി സിക്കിട്ട് ഇപ്പോൾ നിരന്തിരം പണി തിരിച്ച് കൊടുക്കുകയാണ്‌ കാവുംകണ്ടം കാരുടെ ജനാശാൻ.

ഇതിനിടെ പാലായിൽ വെള്ളം കയറിയതിനു പിന്നിൽ മതപരമായ വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ ഇറങ്ങി. മുൻ മന്ത്രി കെ ടി ജലീലിന്റെ പേരിലാണിറങ്ങിയത്. കെ ടി ജലീൽ ആകട്ടേ ഈ പോസ്റ്റ് പച്ച മഴിയും ക്രോസ് ചെയ്ത് അടയാളപ്പെടുത്ത് ഫേശ്ബുക്കിൽ പ്രസിദ്ധീകരിച്ചു. പാലായിലെ പ്രളയത്തേ ഇസ്ളാമിനെതിരെ ശബ്ദിച്ചതിന്റെ തിരിച്ചടി അള്ളാഹു നല്കിയതെന്ന് പ്രചരണം ആണ്‌ രഹസ്യ കേന്ദ്രങ്ങൾ നടത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
അല്ലാഹുവിന്റെ അദാബിന് കാലതാമസം ഇല്ല….
പാലായിൽ പെയ്തിറങ്ങിയ ദുരിതം ക്ഷണിച്ച് വരുത്തിയത്.
ഒരു സമുദായത്തെ അപകീർത്തിപ്പെടുത്തുമ്പോൾ ഏത് തമ്പുരാനായാലും ഓർക്കണം അവർക്ക് പിന്നിലൊരു ശക്തിയുണ്ടെന്ന്.
മുസൽമാന്റെ ആയുധം പ്രാർത്ഥനയാണ്. ആ പ്രാർത്ഥന നാഥൻ സ്വീകരിച്ചു….
ഈ ദുരന്തത്തിലും ഒറു ദൃഷ്ടാന്തമുണ്ട്. ചിന്തിക്കുന്നവർക്ക്.
ഇനി ഇത് പ്രളയജിഹാദ് എന്ന് മാത്രം പറയരുത്.

അതേസമയം ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്നും സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നുമാണ് കെടി ജലീല്‍ പറയുന്നത്.ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് രാവിലെ താഴെ കാണുന്ന നമ്പറില്‍ നിന്നാണ് 0096565935907 എന്റെ പേരിലുള്ള ഈ വ്യാജ പിതൃശൂന്യ പോസ്റ്റ് വാട്‌സപ്പില്‍ അയച്ചു കിട്ടിയത്. ദുരന്തമുഖത്ത് മതം ചികയുന്നവനെക്കാള്‍ വലിയ ഹൃദയശൂന്യന്‍ മറ്റാരുണ്ട്? ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും, കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.എന്തായാലും പ്രളയത്തേ നർക്കോട്ടി ജിഹാദിനെതിരേ ശബ്ദിച്ചതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുകയാണ്‌ വർഗീയ ശക്തികളും തീവ്രവാദ ഗ്രൂപ്പുകളും