മരണം 19- അന്ന് മംഗലാപുരം, ഇന്ന് കരിപ്പൂർ, റൺവേ കാണാൻ ആകാതെ വിമാനം ഓടിച്ചു, മഴയിൽ കരിപ്പൂർ മുമ്പും ഭയപ്പെടുത്തി

കേരളത്തിന്റെ ചരിത്രത്തിലേ ഏറ്റവും വലിയ വിമാന ദുരന്ത കരിപ്പൂരിൽ ഉണ്ടായത്. കോവിടിൽ വിറങ്ങലിച്ച കേരളത്തിനും പ്രവാസികൾക്കും ഇത് മറ്റൊരു ആഘാതമായി. വെള്ളിയാഴ്ച്ച രാത്രി മണിയോടെ. മഴയിൽ ദുബൈയിൽ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്.

വിമാനത്തില്‍നിന്ന് പുക ഉയർന്നു. വിമാനത്തിന് തീ പിടിച്ചിട്ടുണ്ട്.യാത്രക്കാരിൽ 175 മുതിർന്നവരും 10 പേർ കുട്ടികളുമാണ്. ഇവർക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. അപകടത്തിൽ 19  യാത്രക്കാർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പൈലറ്റും അപകടത്തിൽ മരിച്ചു. മഴപെയ്താൽ മൂടൽ മഞ്ഞ്. ലാൻഡിങ്ങ് കറക്കി കുത്തി. നിലം തൊട്ടാൽ റൺ വേ കാണത്തില്ല.കട്ടി മൂടൽ മഞ്ഞ്..റൺ വേ കഴിഞ്ഞാൽ താഴ്വാരം.കരിപ്പൂർ വിമാനത്താവളവും കേരളത്തിലെ മൺസൂണും കോട മഞ്ഞും  ഒട്ടും പരിചയം ഒട്ടും ഇല്ലാത്ത. ഇനിയേലും റിസ്ക് എടുത്തുള്ള ഈ വിമാനം ലാൻഡിങ്ങ് നിർത്തണം.മനുഷ്യ ജീവൻ വയ്ച്ച് ഇനി കളിക്കരുത്.

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു പതിച്ച് രണ്ടായി പിളരുകയായിരുന്നു . ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനം രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്.

വിമാനത്താവളത്തിനു പുറത്ത് കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളർന്നത്. കനത്ത മഴയാണ് അപകടത്തിനു കാരണമെന്നാണ് സൂചന. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനാകാതെ പോയതാണ് അപകട കാരണം. അപകടത്തിൽ വിമാനത്തിന്റെ കോക്പിറ്റ് മുതൽ മുൻ വാതിൽ വരെയുള്ള ഭാഗം തകർന്നു. മുൻവാതിലിന്റെ ഭാഗത്തുവച്ചാണ് വിമാനം രണ്ടായി പിളർന്നത്.

മാണ്‌ കരിപ്പൂരിൽ ഉണ്ടായത്. മഴ മൂലം പലപ്പോഴും കരിപ്പൂരിൽ വിമാനം ഇറക്കാൻ വലിയ റിസ്കാണ്‌. യാത്രക്കാർ പോലും പലപ്പൊഴും ഭയന്ന് പോകും. വിമാനം ഇറക്കുമ്പോൾ കുലുക്കവും അസാധാരണമായ ശബ്ദവും ഉണ്ടാകാറുണ്ട്. കാരണം ടേബിൾ ടോപ്പ് വിമാന താവളം ആണ്‌. മറ്റൊരു പ്രധാന കാരണം മഴ ആയാൽ മല നിരകളിൽ നിന്നും താഴ്വാരത്ത് നിന്നും കോട മഞ്ഞും മറ്റും റൺ വേ മൂടി നില്ക്കുന്നതും വലിയ ദുരന്തമാകും. സാധാരണ മഴ തീവ്രമായുള്ള സമയത്ത് കോഴിക്കോട് വിമാനം ഇറക്കാറില്ല.

കരിപ്പൂരിൽ കനത്ത മഴയിൽ മുമ്പും വിമാനം ഇറങ്ങിയ യാത്രക്കാർക്ക് ഭയപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ട്. വിമാനം ലാന്റ് ചെയ്യുമ്പോൾ കനത്ത മഴയിൽ വലിയ കുലുക്കവും റൺ വേയിൽ പായുമ്പോൾ വലിയ ചലനങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്.

യാത്രക്കാരേ കൊച്ചിയിൽ ഇറക്കി ബസിൽ കരിപ്പൂരേക്ക് കൊണ്ടുപോകാറാണുത്. എന്നാൽ ഇന്ന് റിസ്ക് എടുത്ത് പൈലറ്റ് വിമാനം ഇറക്കുകയായിരുന്നു. വിമാനം താണപ്പോൾ മുതൽ മൂടൽ മഞ്ഞും മഴയും ആയിരുന്നു എന്നും പുറത്തേ ഒന്നും കാണാൻ ആകില്ലായിരുന്നു എന്നും രക്ഷപെട്ട യാത്രക്കാർ പറഞ്ഞു. എന്നാൽ പൈലറ്റ് ഒരു ഉദ്ദേശം വയ്ച്ച് റൺ വേയിൽ ലാൻഡിങ്ങ് നടത്തിയതാവാം..എന്തായാലും ലാന്റിങ്ങ് വൻ റിസ്ക്കായപ്പോൾ പൈലറ്റ് തന്നെ മരണപ്പെട്ടു. പൈലറ്റിനു ഗുരുതര പരികേറ്റതും വിമാനം നിയന്ത്രണം വിടാൻ കാരണമായി. ഏതാനും നിമിഷം പൈലറ്റുമാരുടെ കൈകളിൽ നിന്നും വിമാനം നിയന്ത്രണം വിട്ടപ്പോൾ അപകടത്തിന്റെ ആഴം കൂടി

ടേബിൾ ടോപ്പ് വിമാനത്താവളം വീണ്ടും ദുരന്തമായി. മുമ്പ് മംഗലാപുരത്തും സമാനമായ ദുരന്തം ആയിരുന്നു . അവിടെയും ടേബിൾ ടോപ്പ് വിമാനത്താവളം ആയിരുന്നു. കുന്നിൻ മുകളിൽ മണ്ണിട്ട് തീർത്ത റൺവേ.റൺ വേ തീർന്നാൽ കുന്നിൻ താഴേക്ക് ചുരത്തിലേക്ക് വിമാനം വീഴും. ഇതാണിപ്പോൾ കരിപ്പൂരും നടന്നത്. വിമാനം വന്നത് കനത്ത മഴയിൽ. പൈലറ്റിനു റൺവേ കാണാനായില്ല. റൺ വേ അവസാനിക്കുന്നതും കാണാനായില്ല. ഫലം റൺ വേ കഴിഞ്ഞ് കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ താഴേക്ക് വിമാനം പതിച്ചു. അപകട ദൃശ്യം വയ്ച്ച് ആരും രക്ഷപെടേണ്ടതല്ല. വിമാനത്തിന് തീ പിടിക്കാത്തതും ഭാഗ്യം.

സമാനമായ ദുരന്തം ആയിരുന്നു 10 കൊല്ലം മുമ്പ്. എന്നാൽ കോഴിക്കോട് ഭാഗ്യം കൊണ്ട് വിമാനം തീപിടിച്ചില്ല. അതിനാൽ വൻ ദുരന്തം ഒഴിവായി. 2010 മേയ് 22 -നു് രാവിലെ 6.30-നു് മംഗലാപുരം വിമാനത്താവളത്തിൽ ഇറങ്ങാനൊരുങ്ങവേ തീപ്പിടിച്ച് 158 പേർ മരിച്ചു. ഇതിൽ 52 മലയാളികൾ ഉൾപ്പെടുന്നു. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ റൺ‌വേ തെറ്റുകയും, തീപിടിക്കുകയും ചെയ്യുകയായിരുന്നു. ഐ എൽ എസ് സംവിധാനമുപയോഗിച്ച് ഇറങ്ങുംപോൾ വിമാനത്തിനു വേഗതയതികമാണെന്നു മനസ്സിലാക്കി ടച്ച് ആന്റ് ഗോ വിനു ശ്രമിച്ച പൈലറ്റ് റൺവേ തികയാതെ തുടർന്ന് റൺ വേക്ക് പുറത്തേ കുന്നി ചെരിവിലേക്ക് വിമാനം ഇടിച്ചിറക്കുകയായിരുന്നു.

ഈ അപകടത്തിൽ 152 യാത്രക്കാരും, 6 വിമാന ജോലിക്കാരും ഈ അപകടത്തിൽ മരിച്ചു. 8 പേർ മാത്രമാണ്‌ രക്ഷപ്പെട്ടത്ഇന്ത്യയിൽ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന അപകടമാണ് 2010ൽമംഗലാപുരത്തുണ്ടായത്. 1996-ലെ ചക്രി ദർദി വിമാനപകടത്തിൽ 349 പേർ മരിച്ചതും, 1978-ൽ 213 പേർ മരിച്ച എയർ ഇന്ത്യ വിമാനം 855-ഉം ആണ്‌ സംഭവിച്ച മറ്റു രണ്ടു വലിയ ദുരന്തങ്ങൾപാറ്റ്നയിൽ 2000 ജൂലൈയിൽ ഉണ്ടായ വിമാനപകടത്തിനു ശേഷമുണ്ടായ വലിയ ആകാശ ദുരന്തങ്ങളിലൊന്നാണ്‌ മംഗലാപുരത്ത് നടന്നത്.എന്തായാലും കേരളത്തിലെ ഏറ്റവും വലിയ വിമാന ദുരന്തമാണ്‌ കോഴിക്കോട് ഉണ്ടായത്

പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്കും കൊണ്ടുപോയിട്ടുണ്ട്.സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നതായും ലാന്‍ഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു.

177 യാത്രക്കാർ ഉൾപ്പെടെ 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. റൺവേയിൽ നിന്നും താഴേക്ക് വീണതെന്നാണു ലഭ്യമായ വിവരം. പൈലറ്റ് മരിച്ചതായാണു ഇപ്പോൾ കിട്ടുന്ന വിവരം. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽനിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം. വിമാനത്തിന്റെ മുൻഭാഗം തകർന്നു.

ഫയര്‍ ഫോഴ്‌സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എല്ലാ യാത്രക്കാരെയും വിമാനത്തില്‍നിന്ന് മാറ്റിയിട്ടുണ്ടെന്നാണ് വിവരം.കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു. ലാൻഡിങ്ങിനിടെയാണ് അപകടം. വിമാനം രണ്ടായി പിളർന്നു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

രക്ഷാപ്രവർത്തനം തുടരുന്നു. വാഹനമുള്ള സമീപവാസികൾ രക്ഷാപ്രവർത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുത് എന്നും നിർദേശം. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. പരുക്കേറ്റ യാത്രക്കാരെ കൊണ്ടോട്ടി ആശുപത്രികളിലേക്കു മാറ്റി

കരിപ്പൂരിൽ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തുമെന്ന് കോഴിക്കോട് കലക്ടര്‍ അറിയിച്ചു. മൃതദേഹങ്ങളുടെ കോവിഡ് പരിശോധനയ്ക്ക് നടപടികള്‍  വേഗമാക്കും. പരുക്കേറ്റവര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.123 പേര്‍ക്ക് പരുക്കേറ്റു. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍  ദുരന്തം ഒഴിവായി