സി.പി.എം ബന്ധം, കാസർകോട് ബിജെപി പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി

കാസർകോട് ബിജെപി പ്രവർത്തകർ നേതാക്കൾക്ക് എതിരേ പ്രതിഷേധവുമായി രംഗത്ത്. വളരെ അവിചാരിതമായിട്ടാണ്‌ കേഡർ പാർട്ടി ഘടനയുള്ള ബിജെപിയിൽ നിന്നും ഇത്തരത്തിൽ ഒരു നീക്കം നേതാക്കൾക്ക് എതിരേ ഉണ്ടായിരിക്കുന്നത്. ബിജെപി നേതാക്കൾ ഒത്ത് കളിച്ച് കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം സിപിഎം അംഗത്തിന് നൽകി എന്നാണ്‌ പ്രവർത്തകർ ആരോപിക്കുന്നത്. അവർ സംഘമായി വന്ന ആദ്യം ബിജെപി കാസർകോട് ജില്ലാ ഓഫീസ് ഉപരോധിച്ചു. പിന്നീട് ഓഫീസ് അറ്റച്ച് പൂട്ടുകയായിരുന്നു. താഴ് ഉപയോഗിച്ച് ഓഫീസ് പൂട്ടിയിരിക്കുകയാണ് പ്രവർത്തകർ. കുമ്പള പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനത്തേക്ക് സിപിഎം അംഗം കൊഗ്ഗുവിനെ വിജയിപ്പിക്കാൻ ഒത്തുകളിച്ചു എന്നതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം.

പ്രവർത്തകരുടെ വികാരത്തിനെതിരായാണ്‌ കാസർകോട് കുമ്പളയിൽ സി.പി.എമ്മുമായി സഹകരിച്ചത് എന്ന് ചൂണ്ടിക്കാട്ടുന്നു. നിരവധി പ്രവർത്തകരെ കൊന്നൊടുക്കുന്ന കാപാലികരുമായുള്ള ഈ ബന്ധം അപലനീയമാണ്‌ എന്നും ബിജെപി നേതൃത്വം ഇത് തിരുത്തണം എന്നും പറയുന്നു. അനേകം ബിജെപി ആർ എസ് എസ് പ്രവർത്തകരെ വക വരുത്തിയ സി.പി എമ്മുമായി ഭരണത്തിൽ കൂട്ട് കെട്ട് നടത്തിയാൽ അത് അംഗീകരിക്കില്ല. ഇത്തരം നേതാക്കളേ പുറത്താക്കിയോ നിലക്ക് നിർത്തിയോ ബിജെപി പ്രസ്ഥാനം ഇവിടെ മുന്നോട്ട് പോകും എന്നും പ്രവർത്തകർ പറയുന്നു

പ്രവർത്തകർ ഉന്നയിക്കുന്ന ആരോപണത്തോടെ നേതൃത്വത്തിന്റെ പ്രതികരണം വന്നിട്ടില്ല.കാസർകോട് ബിജെപിക്ക് നല്ല വോട്ടുള്ള മണ്ണാണ്‌. അവിടെ ഉണ്ടാകുന്ന ഇത്തരം പ്രതിസന്ധികൾ പാർട്ടിയേ ബാധിക്കും. താല്ക്കാലിക നേട്ടത്തിനായി പാർട്ടിയുടേയും പ്രവർത്തകരുടേയും താല്പര്യങ്ങൾ ചിലർ ബലി കഴിച്ചു എന്നും പാർട്ടിയുടെ വികാരത്തിനൊപ്പം നേതാക്കൾ നില്ക്കണം എന്നും ആവശ്യം ഉയർന്നു

ജില്ലാ പ്രസിഡന്റ് ശ്രീകാന്റിനെതിരേയാണ്‌ പ്രവർത്തകരുടേയും പ്രാദേശിക നേതാക്കളൂടേയും രൂക്ഷമായ വിമർശനം ഉയരുന്നത്. അതിങ്ങനെ..ഒരു വർഷം മുൻപ് നടന്ന സംഭവത്തിൽ പ്രാദേശിക തലം മുതൽ സംസ്ഥാന നേതൃത്വത്തിന് വരെ പരാതി നൽകിയിരുന്നു. സിപിഎം അംഗത്തിന് സ്ഥാനം നൽകുന്നതിന് മുൻ ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ഉൾപ്പെടെയുള്ളവർ ഒത്തുകളിച്ചുവെന്നും നടപടി വേണം എന്നുമായിരുന്നു ആവശ്യം പക്ഷേ ഇതിൽ ഒരു നടപടിയും കൈക്കൊള്ളത്തതിൽ പ്രതിഷേധിച്ചാണ് നൂറിലധികം പ്രവർത്തകർ സംഘടിച്ച് എത്തിയത്. കഴിഞ്ഞ ദിവസം ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡന്റും കാസർകോട് നഗരസഭാ കൗൺസിലറുമായ പി. രമേശൻ സ്ഥാനം രാജിവെച്ചിരുന്നു. ജില്ലാ പ്രസിഡന്റ് ഉൾപെടെ ഉള്ളവർക്കെതിരേ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.

ഇതിനിടെ കൊലപാതക കേസിൽ പ്രതിയായ സിപിഎം നേതാവ് കൊഗ്ഗുവിനെ അയോഗ്യനാക്കണമെന്ന് കാണിച്ച് ബിജെപി നേതാവ് സുരേഷ് ഷെട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.. ഇതും പ്രതിഷേധത്തിൽ വിഷയം ആയി. താഴിട്ട് ബിജെപി പ്രവർത്തകർ കാസർകോട് ജില്ലാ കമിറ്റി ഓഫീസ് പൂട്ടുകയായിരുന്നു. പ്രവർത്തകരുടെ വികാരത്തിനൊപ്പം നേതാക്കൾ നില്ക്കാതെ വന്നതാണ്‌ ഇത്ര പ്രകോപനത്തിനു കാരണമായത്. ഉയർന്ന് നേതാക്കൾ വിഷയം പരിഹരിക്കാനും ശ്രമം നടത്തുന്നുണ്ട്. പ്രവർത്തകരെ പെട്ടെന്ന് അനുനയിപ്പിക്കാൻ ആകുന്നില്ല.ഞങ്ങൾ പ്രവർത്തകർക്കെതിരേ പാർട്ടി നടപടിയെടുത്താലും പ്രശ്‌നമല്ലെന്നും ഒത്തുകളിച്ച സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ രാജിവെക്കണമെന്നും ഇതിന് വ്യാഴാഴ്ച വരെ സമയം നൽകുമെന്നും പ്രവർത്തകർ പറയുന്നു. തീരുമാനമായില്ലെങ്കിൽ നേതാക്കളുടെ വീടുകളിലേക്കായിരിക്കും അടുത്ത മാർച്ചെന്നും പ്രവർത്തകർ പറയുന്നു.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എതിരെയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. സുരേന്ദ്രൻ വാക്കുപാലിക്കണമെന്നും നീതി നടപ്പിലാക്കണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം. ഇക്കാര്യം അവർ മുദ്രാവാക്യമായി ഉന്നയിക്കുന്നുണ്ട്.നമുക്കറിയാം കെ സുരേന്ദ്രൻ കഴിഞ്ഞ 2 തവണയും മൽസരിച്ച സ്ഥലമാണ്‌ കാസർകോട് ജില്ല. കെ സുരേന്ദ്രന്റെ തട്ടകം കൂടിയായ ഇവിടെ അതും ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രവർത്തകർ എത്തി ഇത്തരം പ്രതിഷേധം നടക്കുന്നതും പാർട്ടിയുടെ ഉന്നത നേതൃത്വത്തേ അസ്വസ്ഥമാക്കിയിട്ടുണ്ട്.