ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി മനപൂര്‍വ്വം പറഞ്ഞത്, വിജയ് യേശുദാസിനെതിരെ കൗശിക് മേനോന്‍

മലയാള സിനിമയില്‍ ഇനി ഗാനം ആലപിക്കില്ലെന്ന് പിന്നണി ഗായകന്‍ വിജയ് യേശുദാസ് പറഞ്ഞത് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.ഇനി മലയാള സിനിമയില്‍ പാടില്ലെന്നും മലയാള സിനിമയില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന പരിഗണനയും വിലയും ലഭിക്കുന്നില്ലെന്നും ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് വിജയ് യേശുദാസ് പറഞ്ഞത്.ഇപ്പോള്‍ വിജയ് യേശുദാസിന്റെ ഈ വാക്കുകള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കും എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഗായകന്‍ കൗശിക് മേനോന്‍.ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി വിജയ് യേശുദാസ് ഇതെല്ലാം മനപൂര്‍വ്വം പറഞ്ഞതാണെന്ന് കൗശിക്ക് പറയുന്നു.

യേശുദാസിന്റെ മകന്‍ വിജയ് യേശുദാസിന് വേദികളില്‍ കിട്ടുന്നത് അമിതമായ പ്രാധാന്യമാണെന്നും കൗശിക് ചൂണ്ടിക്കാട്ടുകയാണ്.ഒരു അവാര്‍ഡ് ദാനം പോലെ ഉള്ള ചടങ്ങില്‍ പോലും അവാര്‍ഡ് വാങ്ങിക്കുന്ന ആളേക്കാള്‍ വലിയ പരിഗണനയാണ് വിജയ് യേശുദാസിനു ലഭിക്കുന്നത്.വലിയവരായ മ്യുസീഷ്യന്മാര്‍ എല്ലാം ഇരിക്കുമ്‌ബോള്‍ തന്നെയാണ് ഈ അമിത പരിഗണന.ഇതെല്ലാം അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലാണ് ലഭിക്കുന്നത്.ഒന്നിച്ചുള്ള പരിപാടിയില്‍ ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം ആണോ അദ്ദേഹം കഴിക്കുന്നത്.അത് കഴിക്കുമോ എന്നു പോലും അറിയില്ല. കാരണം ഇത്തരം സന്ദര്‍ഭത്തില്‍ ഞങ്ങള്‍ എല്ലാവരോടും ചോദിക്കാതെ വിജയ് യേശുദാസിനോട് മാത്രം ഇത് കഴിക്കുമോ എന്ന് സ്‌പെഷ്യലായി വന്ന് അന്വേഷിക്കുന്നത് ഉണ്ടായിട്ടുണ്ട്.ഒന്നിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ പോലും അവിടെ ഉണ്ടാകുന്ന വേര്‍തിരിവുകള്‍ ആണ് കൗശിക് മേനോന്‍ സൂചിപ്പിക്കുന്നത്.

പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസ് നേടിയിരുന്നു.ഇതുവരെ മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജയ് യേശുദാസ് നേടിയത്.അഭിനയ രംഗത്തും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.ധനുഷ് നായകനായി എത്തിയ മാരി എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത് വിജയ് യേശുദാസ് ആയിരുന്നു.അടുത്തിടെ പുതിയ സംരംഭത്തിന് വിജയ് യേശുദാസ് തുടക്കം കുറിച്ചിരുന്നു.ലോകോത്തര സലൂണ്‍ ബ്രാന്‍ഡിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ചിന്റെ ബ്രാന്‍ഡ് അംബാസഡറും ചുമതലക്കാരനുമൊക്കെയായി സുഹൃത്തുക്കള്‍ക്കൊപ്പം വിജയ് എത്തുകയാണ്.പുരുഷന്‍മാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍ രംഗത്തേയ്ക്കാണ് വിജയ് യേശുദാസ് ചുവടുവയ്ക്കുന്നത്.അടുത്ത സുഹൃത്തുക്കളായ വിജയ്,അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്.ദക്ഷിണേന്ത്യയില്‍ പല ബ്രാഞ്ചുകള്‍ തുടങ്ങാനുമാണ് തീരുമാനം.പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്.