സ്നേഹം പ്രകടമാക്കി പെരുമാറാൻ മമ്മൂട്ടിക്ക് അറിയില്ല: കവിയൂര്‍ പൊന്നമ്മ

അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ് കവിയൂർ പൊന്നമ്മ. മോഹൻലാലിന്റെ അമ്മയായിട്ടാണ് കൂടുതലും സ്ക്രീനിലെത്തിയിട്ടുള്ളത്. താന്‍ അമ്മ വേഷം ചെയ്യുമ്പോൾ മോഹന്‍ലാല്‍ മകനായി വരണമെന്നാണ് താന്‍ കൂടുതല്‍ ആഗ്രഹിക്കുന്നതെന്ന് കവിയൂര്‍ പൊന്നമ്മ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ സൂപ്പര്‍ താരം മമ്മൂട്ടിയെക്കുറിച്ച്‌ മനസ്സ് തുറക്കുകയാണ് താരം.

സ്നേഹം പുറത്തു കാണിക്കാന്‍ അറിയാത്ത ശുദ്ധനാണ് മമ്മൂട്ടി എന്നും മനുഷ്യരായാല്‍ കുറച്ചൊക്കെ സ്നേഹം പുറത്തു കാണിക്കണമെന്ന് താന്‍ മമ്മൂട്ടിയോട് പറഞ്ഞാല്‍ ‘നിങ്ങളൊന്നു ചുമ്മാതിരിക്കുന്നുണ്ടോ’ എന്ന് പറഞ്ഞു തന്നോട് ദേഷിക്കുമെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. ‘ലാലുവിനെ പോലെ തന്നെയാണ് എനിക്ക് മമ്മൂസും. സ്നേഹം പുറത്ത് കാണിക്കാത്ത ഒരു സാധുവാണ് മമ്മൂസ്.

എനിക്ക് ലാലുവും മമ്മൂസും ഒരു പോലെയാണ് ഒരു വ്യത്യാസവുമില്ല. .ഞാന്‍ ആദ്യം ലാലിന്റെ അമ്മയാകുന്നതിന് മുന്‍പേ മമ്മൂസിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. സ്നേഹം കുറച്ചൊക്കെ പ്രകടമാക്കി സ്നേഹിക്കണം, ഞാനത് പറയുമ്പോൾ ‘നിങ്ങളൊന്ന് ചുമ്മാതെ ഇരുന്നേ’ എന്ന് പറഞ്ഞു എന്നോട് ദേഷിക്കും. ‘പല്ലാവൂര്‍ ദേവനാരയണന്‍’ സിനിമയുടെ സെറ്റില്‍ വച്ച്‌ പുതിയ കാര്‍ എടുത്തപ്പോള്‍ ആദ്യം എന്നെ അതില്‍ കയറ്റി ഒന്ന് റൗണ്ട് അടിച്ചു. ലാലിനെ പോലെ മമ്മൂസും എനിക്ക് സ്വന്തം മകനെ പോലെയാണ്’ .കവിയൂര്‍ പൊന്നമ്മ പറയുന്നു