കേരളത്തിൽ എം.ബി.ബി.എസുകാർ തൊഴിൽ ഇല്ലാതെ വലയുന്നു.

കേരളത്തിൽ എം.ബി.ബി.എസുകാർ തൊഴിൽ ഇല്ലാതെ വലയുന്നു. എം.ബി.ബി.എസുകാർ 15,000 രൂപയ്ക്കു ജോലിക്ക് തയ്യാർ.

കേരളത്തിൽ ഡോക്ടർമാരെ ആവശ്യത്തിന് കിട്ടാനില്ലെന്ന ആരോപണം തെറ്റെന്നു തെളിയിക്കുന്ന റിപ്പോട്ട് പുറത്ത്. സംസ്ഥാനത്ത് രജിസ്റ്റർ ചെയതിട്ടുള്ള പതിനായിരത്തോളം എം.ബി.ബി.എസുകാർ ആണ് തൊഴിൽ ഇല്ലാതെ വലയുന്നത്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തിന്റെ ഏകദേശ കണക്കു മാത്രമാണിത്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രമുഖ ആശുപത്രികളിൽ ജോലി അന്വേഷിച്ച് ദിവസം ഇരുനൂറോളം അന്വേഷണങ്ങൾ ആണ് എത്തുന്നത് . ഇവരിൽ അധികവും വിദേശത്തുനിന്നും പഠിച്ചിറങ്ങിയവർ ആണ്.വിദേശരാജ്യങ്ങളിൽ ങ്ങളിൽ ലക്ഷകണക്കിന് രൂപ ചിലവാക്കി പഠിച്ചിറങ്ങിയവർ ചെറിയ ആശുപത്രികളിൽ വരെ 15,000 രൂപയ്ക്കു ജോലിചെയ്യാൻ തയ്യാറാണ്.

ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ മോഡേൺ മെഡിസിൻ വിഭാഗത്തിൽ സർക്കാർ ഡോക്ടർമാർ എഴായിരത്തോളമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെക്കൂടാതെ 60,000 ഡോക്ടർമാരും ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.സർക്കാർ ആശുപത്രികളിലും ഇ.എസ്.ഐ. ഡിസ്പെൻസറികളിലും താത്കാലിക ഒഴിവുകളിൽ കയറിപ്പറ്റാനും കടുത്ത മത്സരവും നിലനിൽക്കുന്നുണ്ട്.

https://youtu.be/-XtKYQt2jhU