അമ്മയുടെ വിഷമം കണ്ടപ്പോൾ ഞാൻ മരിക്കാൻ തീരുമാനിച്ചു – കെപിഎസി ലളിത

മലയാളി സിനിമയിലെ അറിയപ്പെടുന്ന താരമാണ് കെപിഎസ്‌സി ലളിത.10 വയസ്സുള്ളപ്പോള്‍ മുതല്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള താരം ഇപ്പോള്‍ അമ്മ വേഷങ്ങളില്‍ സജീവമാണ്. 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. ശ്രീവിദ്യയുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷമാണ് ഭരതന്‍ ലളിതയുമായി അടുക്കുന്നത്. അതിനകം ഭരതന്റെ ചില സിനിമകളില്‍ ലളിത അഭിനയിച്ചു കഴിഞ്ഞിരുന്നു. രതിനിര്‍വേദം എന്ന സിനിമയുടെ സെറ്റില്‍ വച്ച് ഭരതന്‍ നടത്തിയ പ്രണയാഭ്യര്‍ത്ഥനക്ക് കെപിഎസി ലളിത അനുകൂലമായി പ്രതികരിച്ചതോടെ ആ ബന്ധം വിവാഹത്തിന് വഴി മാറി.

തന്റെ ബാല്യകാല ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ച് ഇപ്പോൾ തുറന്നുപറയുകയാണ് നടി. ഒരിക്കൽ അമ്മ വഴക്കു പറഞ്ഞപ്പോൾ എനിക്ക് വിഷമമായി അമ്മ വിഷമിക്കുന്നതു കണ്ടപ്പോൾ ഞാൻ മരിക്കാൻ തീരുമാനിച്ചു. അച്ഛന്റെ പെയിന്റ് പണിക്ക് ഉപയോഗിക്കുന്ന എന്തോ എടുത്ത് കുടിച്ചു പിന്നീട് ആശുപത്രിയില്‍ ബോധം വന്നപ്പോള്‍ എല്ലാവരും തന്നെ ആശ്വാസിപ്പിക്കുന്നതാണ് ഓർമ്മ. അന്ന് കുടിച്ചതിന്റെ മണം അടിക്കുമ്പോൾ ഇപ്പോളും വിമ്മിഷ്ടം വരും ഒരുപക്ഷേ അന്ന് മരിച്ചിരുന്നേല്‍ ഇന്ന് ഇ നിലയില്‍ തനിക്ക് നില്കാന്‍ പറ്റിലായിരുന്നുവെന്നും താരം വ്യക്തമാക്കി.

എന്റേത് വളരെ ചെറിയ വീടായിരുന്നു. ഒരു ഓണ നാളിൽ അച്ഛൻ അയച്ചു തന്ന പൈസക്ക് വാങ്ങിയ സാധനങ്ങളും അനിയനെയും ഏൽപ്പിച്ച് അമ്മ വെള്ളം കോരാൻ പോയി. എന്നാൽ ഞാൻ കുഞ്ഞിനെ നോക്കാതെ പുലി കളി കാണാൻ പോയെന്നും തിരിച്ചെത്തിയപ്പോഴേക്കും സാധനങ്ങളെല്ലാം പട്ടി തിന്നു കളഞ്ഞെന്നും ഭാഗ്യത്തിന് കുഞ്ഞിനെ ഒന്നും ചെയ്തില്ലെന്നും കെപിഎസി ലളിത പറയുന്നു.അല്‍പം കഴിഞ്ഞ് അമ്മ കയറി വന്നപ്പോള്‍ എല്ലാം കണ്ട് തന്നെ വഴക്ക് പറഞ്ഞെന്നും ഓണത്തിന് കഴിക്കാന്‍ ഉള്ള ആഹാര സാധങ്ങള്‍ നഷ്ടപെട്ടതിന് അമ്മ വിഷമിക്കുന്നതും കണ്ടപ്പോള്‍ അത് സഹിക്കാന്‍ വയ്യാതെയായി അങ്ങനെയാണ് മരിക്കാൻ തീരുമാനിച്ചത്.