മുരളീധരന്‍-സുരേന്ദ്രന്‍ ഗ്രൂപ്പ് പാര്‍ട്ടിയെ കുടുംബ സ്വത്താക്കി മാറ്റി; കൃഷ്ണദാസ് ശോഭാപക്ഷം

കേരളത്തില്‍ ബിജെപി പ്രതിസന്ധിയിലാണെന്ന് കൃഷ്ണദാസ് -ശോഭാ പക്ഷം. കുഴല്‍പ്പണ വിവാദത്തില്‍ ഇരുകൂട്ടരുടെയും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

കെ.സുരേന്ദ്രനെ സംരക്ഷിക്കാനില്ലെന്നും മുരളീധരന്‍-സുരേന്ദ്രന്‍ ഗ്രൂപ്പ് പാര്‍ട്ടിയെ കുടുംബ സ്വത്താക്കി മാറ്റിയതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും കൃഷ്ണദാസ് ശോഭാപക്ഷം.സുരേന്ദ്രന്‍ വ്യക്തിപരമായി സൃഷ്ടിച്ച പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നതെന്നും ഇരുകൂട്ടരും പറഞ്ഞു.

തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പല നേതാക്കളെയും ഉപയോഗപ്പെടുത്തിയില്ലെന്നും നിരവധി നേതാക്കളെ മാറ്റി നിര്‍ത്തിയതായും കൃഷ്ണദാസ് – ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ കേന്ദ്രത്തോട് പരാതി പറഞ്ഞു. പ്രചരണ സാമഗ്രികള്‍ വിതരണം ചെയ്യാനും സാമ്പത്തിക കാര്യങ്ങളിലും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയുമാണ് നിയോഗിച്ചത്.ഇരുകൂട്ടരുടെയും നിലപാട് വ്യക്തമായ സാഹചര്യത്തില്‍ ബിജെപിയില്‍ ഭിന്നത രൂക്ഷമാകാനാണ് സാധ്യത.