മൂവരും ചേര്‍ന്ന് ഒരേസമയം ശാരീരിക ബന്ധം, ഒടുവില്‍ പ്രബീഷും രജിനിയും അനിതയുടെ കഴുത്ത് ഞെരിച്ചു

ആലപ്പുഴ: പള്ളാത്തുരുത്തില്‍ കാമുകനും കാമുകിയും ചേര്‍ന്ന് ഇല്ലാതാക്കിയ യുവതി ഭര്‍തൃമതി. ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് കാമുകനൊപ്പം യുവതിയ പോയത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യയായ അനിത എന്ന 32കാരിയെയാണ് ജീവനറ്റ നിലയില്‍ കണ്ടെത്തിയത്.

അനിതയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും പ്രബീഷിനെ(36)യും മറ്റൊരു കാമുകിയായ രജിനി(38)യെയും പിടികൂടിത്. പ്രബീഷിനൊപ്പമാണ് അനിത ഇറങ്ങി പോയത്. രജിനി പ്രബീഷിന്റെ മറ്റൊരു കാമുകിയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനിത തടസം ആകുമെന്ന് മനസിലാക്കിയതോടെ പ്രബീഷും രജിനിയും ചേര്‍ന്ന് അനിതയെ കഴുത്ത് ഞെരിച്ച് കൊന്ന് ആറ്റില്‍ തള്ളുകയായിരുന്നു.

കായംകുളം താമരക്കുളം പമ്പിനു സമീപമുള്ള അഗ്രികള്‍ച്ചറല്‍ ഫാമില്‍ ജോലി ചെയ്യവെയാണ് അനിതയും പ്രബീഷും പരിചയത്തിലാകുന്നതും അടുക്കുന്നതും. ഒടുവില്‍ കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം പോയി. രണ്ട് വര്‍ഷം കോഴിക്കോടും തൃശ്ശൂരും പാലക്കാടുമായി താമസിച്ചു. അതിനിടെ അനിത ഗര്‍ഭിണിയായി. ഈ സമയം കൈനകരിയിലെ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രജിനിയുമായി അനീഷിന് ബന്ധമുണ്ടായിരുന്നു. ഗര്‍ഭിണിയായതോടെ വിവാഹം ചെയ്യണമെന്ന് അനിത ആവശ്യപ്പെട്ടു. ഇതോടെ രജിനിയും പ്രബീഷും ചേര്‍ന്ന് അനിതയുടെ ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമം നടത്തി.

വിവാഹം കഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് വെള്ളിയാഴ്ച അനിതയെ രജിനിയുടെ കൈനകരിയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വെച്ച് മൂവരും ചേര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ പ്രബീഷും രജിനിയും ചേര്‍ന്ന് അനിതയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. അബോധാവസ്ഥയിലായ അനിതയെ മരിച്ചെന്നു കരുതി ആറ്റില്‍ തള്ളാന്‍ പ്രബീഷും രജിനിയും തീരുമാനിച്ചു. നിതയെ കയറ്റുന്നതിനിടെ വള്ളം മറിഞ്ഞു. ഇരുവരും അനിതയെ ഉപേക്ഷിച്ച് മടങ്ങി. ബോധരഹിതയായ അനിത വെള്ളം ഉള്ളില്‍ ചെന്ന് മരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ പള്ളാത്തുരുത്തി അരയന്‍ തോടുപാലത്തിന് സമീപം ആറ്റില്‍ മൃതദേഹം പൊങ്ങി.

പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍ തന്നെ കൊലപാതക സൂചന നെടുമുടി പൊലീസിന് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ തിരിച്ചറിഞ്ഞു. അനിതയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് പ്രബീഷിലേക്ക് അതിവേഗം എത്തിയത്. തെളിവ് നശിപ്പിക്കാന്‍ പ്രബീഷ് സ്വന്തം മൊബൈല്‍ ഫോണ്‍ ആലപ്പുഴയിലെ ഒരു കടയില്‍ വിറ്റിരുന്നു. ഇതിനുശേഷം രജനിയുമൊത്ത് നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.