
ദുബായ്. അജ്മാനില്‍ കാറിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോര്‍ജാണ് മരിച്ചത്. ജിമ്മിയുടെ വാഹനം ചൊവ്വാഴ്ച വൈകുന്നേരം റോഡില്‍ തീപിടിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കാറിനകത്ത് നിന്നും മൃതദേഹം കണ്ടെത്തി.
ദുബായിലെ ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിമ്മി. അജ്മാന്‍ എമിറേറ്റസ് സിറ്റിയിലായിരുന്നു താമസം. അതേസമയം എന്ത് കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം നടത്തി വരുകയാണ്. അജ്മാന്‍ എമിറേറ്റസ് സിറ്റിയിലായിരുന്നു താമസം. അപരകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.