കുത്തേറ്റ നിലയിൽ പുരുഷന്റെ മൃതദേഹം, സംഭവം തൃശൂരിൽ

തൃശൂർ : കുത്തേറ്റ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തൃശൂർ മണ്ണുത്തിയിലാണ് സംഭവം. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക വിവരം. പുലർച്ചെ നടക്കാനിറങ്ങിയ നാട്ടുകാരാണ് മൃതദേഹം കിടക്കുന്നത് കണ്ടത്.

തുടർന്ന് ഇവർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. മൃതദേഹത്തിന്റെ വയറ്റിൽ കുത്തേറ്റ പാടുണ്ട്. മാംസം അടർന്നുപോയ നിലയിലായിരുന്നു. ഇടുപ്പിന് സമീപമാണ് കുത്തേറ്റത്. മൃതദേഹം ഇപ്പോൾ വിദഗ്ദ്ധ പരിശോധനയ്‌ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.