അനക്കം അറിഞ്ഞ് തുടങ്ങി, അഞ്ചാം മാസ സ്കാനിം​ഗിന് മഷൂറക്ക് കൂട്ടിന് പോയത് സുഹാന

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. മുൻ ബിഗ്‌ബോസ് മലയാളം താരമാണ് ബഷീർ. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന വ്യക്തി എന്ന നിലയിലാണ് ബഷീർ ബഷി തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെയാണ് മഷൂറ ​ഗർഭിണിയാണെന്ന വാർത്ത ഇരുവരും പങ്കിട്ടത്. ബഷീർ ബഷിയുടെ രണ്ടാംഭാര്യ മഷൂറയെ വിവാഹം ചെയ്യുന്നത് 2018 ലാണ്. ആദ്യഭാര്യ സുഹാനയും മഷൂറയും സഹോദരിമാരെ പോലെയാണ് ഒരു വീട്ടിൽ കഴിയുന്നത്.

ഗർഭകാലത്തിന്റെ അഞ്ചാം മാസത്തിലേക്ക് പ്രവേശിച്ച മഷൂറ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ‘തന്റെ ഓരോ ദിവസങ്ങളും വളരെ കഠിനമായിരുന്നാലും ഒരു കുഴപ്പവുമില്ലെന്ന് തോന്നാൻ ചെറിയൊരു കിക്ക് കിട്ടിയാൽ മതി’, എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. വയറ്റിൽ കിടന്ന് കുഞ്ഞ് ചവിട്ടാൻ തുടങ്ങിയതൊക്കെ താൻ അറിഞ്ഞ് തുടങ്ങിയെന്നാണ് മഷൂറ ഇതിലൂടെ പറഞ്ഞ് വെക്കുന്നത്.

ജനുവരിയിലോ ഫെബ്രുവരിയിലോ മഷൂറ കുഞ്ഞിന് ജന്മം കൊടുക്കുമെന്നാണ് നിലവിലെ വിവരം. എന്തായാലും ആ കുഞ്ഞിന്റെ വരവ് കാത്തിരിക്കുകയാണെന്നാണ് ബഷീറിന്റെ ആദ്യഭാര്യയായ സുഹാന പറയുന്നത്. ആശുപത്രിയിൽ മഷൂറയ്ക്ക് കൂട്ടിന് പോയ സുഹാന കുഞ്ഞിനെ സ്‌കാനിങ്ങിലൂടെ കാണുകയും ഹാർട്ട്ബീറ്റ് കേൾക്കുകയും ചെയ്തതിന്റെ സന്തോഷം പറഞ്ഞിരുന്നു. കുഞ്ഞ് ജനിച്ച ഉടനെ തന്റെ കൈയ്യിലേക്ക് കിട്ടുന്നതും അതിന് വേണ്ടി ഓരോന്ന് ചെയ്യാനും താൻ കാത്തിരിക്കുകയാണെന്നാണ് സുഹാന പറയുന്നത്.