നരേന്ദ്ര മോദിക്ക് വിശ്രമം കൂടിയേ തീരൂ, വികാരഭരിതനായി മൂത്ത സഹോദരൻ സോമാഭായ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്വാനം കാണുമ്പോൾ അത്ഭുതവും അതോടൊപ്പം അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ഉൽകണ്ഠയും ഉണ്ടെന്ന് നരേന്ദ്ര മോദിയുടെ മൂത്ത സഹോദരൻ. പ്രധാനമന്ത്രി ഗുജറാത്തിൽ വോട്ട് ചെയ്യാനായി എത്തിയപ്പോൾ നാട്ടിൽ വയ്ച്ച് മൂത്ത സഹോദരൻ സോമാഭായ് കൂടി കാഴ്ച്ച നടത്തി. ഇളയ സഹോദരനായ നരേന്ദ്രമോദിയെ കണ്ട് സംസാരിച്ച മൂത്ത സഹോദരൻ സോമാഭായ് വികാരാധീനനായി. എന്തൊരു കഷ്ടപ്പാടാണ്‌ നിനക്ക്. ഈ പ്രായത്തിൽ ഇങ്ങിനെ കഠിനാദ്ധ്വാനം ചെയ്യുന്നു. ഉറക്കവും വിശ്രമവും ഇല്ലാതെ ജോലി ചെയ്യുന്നു. യാത്രകളും മറ്റും അനേകമെന്ന് പറഞ്ഞ് സോമാഭായ് വികാരാധീനനായി

പിന്നീട് പ്രധാനമന്ത്രിയുടെ മൂത്ത സഹോദരൻ സോമാഭായ് മാധ്യങ്ങൾക്ക് മുന്നിലും വികാര ഭരിതനായി. രാജ്യത്തിന് വേണ്ടി ഒരുപാട് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹവും വിശ്രമിക്കണമെന്നും ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്നും പറഞ്ഞു. വിശ്രമം അവനു നിർബന്ധമായും വേണം. 2014 മുതൽ ദേശീയ തലത്തിൽ നടക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ രാജ്യത്തെ തന്റെ സഹോദരൻ നയിക്കുകയാണ്‌. അതിനിടെ ലോകാരാജ്യങ്ങളിൽ ഇന്ത്യക്കായി ഓടി നടക്കുന്നു. ഭാരതത്തിന്റെ ഐശ്വര്യം ലോകത്ത് അവൻ ഉയരെ ഉയരെ വളർത്തി കൊടുമുടി പോലെയാക്കി.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂത്ത സഹോദരൻ സോമാഭായ് മോദി തിങ്കളാഴ്ച അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ റാണിപ്പിലെ നിഷാൻ പബ്ലിക് സ്‌കൂളിലാണ് സോമാഭായ് മോദി വോട്ട് രേഖപ്പെടുത്തിയത്.മോദിയും സഹോദരനും ഒരേ നാട്ടിൽ ആയിരുന്നു വോട്ട്.

ഇവിടെ മറ്റൊരു കാര്യം ഉണ്ട്. ഇന്ത്യയിലേ ഏറ്റവും അധികാരം ഉള്ള വ്യക്തിയും ലോകത്ത് ഏറ്റവും അധികം സ്വാധീനവും ഉള്ള ശക്തനായ നരേന്ദ്ര മോദി ദില്ലിയിൽ ഔദ്യോഗിക വസതിയിൽ താമസം തനിച്ചാണ്‌. അദ്ദേഹം തന്റെ അമ്മയേയോ, സഹോദരങ്ങളേയോ കുടുംബക്കാരെയോ ഒന്നും അങ്ങോട്ട് കൊണ്ടുപോകാറോ താമസിക്കാറോ ഇല്ല. മകൻ ഇന്ത്യയുടെ തലപ്പത്ത് ഇരുന്ന് രാജകീയമായ കെട്ടിടത്തിൽ തനിച്ച് താമസിക്കുമ്പോൾ അമ്മയാകട്ടേ നാട്ടിലും തനിച്ച് താമസിക്കുന്നു.

മൂത്ത സഹോദരനടക്കം ആരും തന്നെ മോദിയുടെ പദവിയും സ്ഥാനവും പറഞ്ഞ് നടക്കാറുമില്ല അതിന്റെ പേരിൽ വിവാദങ്ങൾ ആക്കാറുമില്ല. നരേന്ദ്ര മോദിയാകട്ടെ കുടുംബം എല്ലാം മറന്നുള്ള രാജ്യ സേവനമാണ്‌. പ്രധാനമന്ത്രിയുടെ വസതിയിൽ കുടുംബമില്ല, കുടുംബ ബന്ധങ്ങൾ ഇല്ല വിരുന്നുകാർ ഇല്ല. ബന്ധുജനങ്ങൾ ഇല്ല…എല്ലാ സമയവും മോദി രാജ്യ കാര്യങ്ങളിൽ ആയിരിക്കും. വിഖ്യാത ചിന്തകൻ പ്ലേറ്റോ പറഞ്ഞത് പോലെ രാജ്യം ഭരിക്കുന്ന രാജാവിനു കുടുംബം പാടില്ലെന്നും കുടുമ്പ ബന്ധങ്ങളിൽ നിന്നും അവർ മോചിതരായിരിക്കണം എന്നും ഉള്ള ഒരു സന്ദേശമാണ്‌. പ്ലേറ്റോ പറയുന്നത് ഭരണാധികാരിയുടെ കുടുംബവും വീടും എല്ലാം രാജ്യമായിരിക്കണം എന്നാണ്‌. സമാനമായി തന്നെ ഒരു യോഗിയുടെ അവസ്ഥയിലാണ്‌ മോദിയും അദ്ദേഹത്തിന്റെ രാജ്യ ഭരണവും

പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തിയ പോളിംഗ് ബൂത്തിൽ അഹമ്മദാബാദിലെ നാട്ടുകാർക്കും നരേന്ദ്ര മോദിയെ കുറിച്ച് പറയാൻ നൂറു നാവാണ്‌.തങ്ങൾ പ്രധാനമന്ത്രി മോദിയെ ഒരു നോക്ക് കാണാൻ അതിരാവിലെ ബൂത്തിൽ എത്തിയിരുന്നു. “ഞങ്ങൾ അതിരാവിലെ വന്നതാണ് പ്രധാനമന്ത്രിയെ കാണാൻ. ഞങ്ങൾ ആദ്യം അദ്ദേഹത്തെ കണ്ടു, പിന്നീട് വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്യുന്നതിനേക്കാൾ സന്തോഷം ഞങ്ങളുടെ നാട്ടുകാരനായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേ ഒരു നോക്ക് കാണാൻ ഉള്ള ഭാഗ്യമായിരുന്നു നാട്ടുകാരുടെ ലക്ഷ്യം. പ്രധാനമന്ത്രിയെ കാണുമ്പോൾ ഞങ്ങൾക്ക് അഭിമാനം തോന്നുന്നു. വോട്ട് രേഖപ്പെടുത്താൻ പ്രധാനമന്ത്രി മോദി ഇവിടെയെത്തുമ്പോൾ അത് ആഹ്ലാദത്തിന്റെ നിമിഷമാണ്.” നാട്ടുകാരനായ സിദ്ധാർഥ എന്ന യുവാവ് പറയുന്നു.

തിങ്കളാഴ്ച്ച രാവിലെ അഹമ്മദാബാദിലെ റാണിപ്പിലെ നിഷാൻ പബ്ലിക് സ്‌കൂളിൽ പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തിയ ശേഷം ജനാധിപത്യത്തിന്റെ ഉത്സവം ഗംഭീരമായി ആഘോഷിച്ചതിന് ഹിമാചൽ പ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.ജനങ്ങൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കാനും ആഗ്രഹിക്കുന്നു,“ പ്രധാനമന്ത്രി മോദി പറഞ്ഞു.