നിന്നെ എന്റെ കൈയ്യില്‍ ഒറ്റക്ക് കിട്ടിയാല്‍ കാണിച്ച് തരാം, സിപിഎം നേതാവും പ്രവര്‍ത്തകയും തമ്മിലുള്ള രഹസ്യ ഓഡിയോ പുറത്ത്

ഇടുക്കി ജില്ല സിപിഎം സെക്രട്ടറിയേറ്റ് അംഗം പി എന്‍ വിജനും പാലോട് യുവജന വിഭാഗം പ്രവര്‍ത്തകയുമായുള്ള അസ്ലീല സംഭാഷണം പുറത്ത്. സംഭവം പുറത്തായതോടെ വിജയനെ തരംതാഴ്ത്താന്‍ നിര്‍ദേശം. ജില്ല സെക്രട്ടറിയേറ്റില്‍ നിന്നും ജില്ല കമ്മിറ്റിയിലേക്ക് ആണ് തരം താഴ്ത്തുക, ആരോപണം അന്വേഷിക്കാനും ജില്ല സെക്രട്ടറിയേറ്റില്‍ തീരുമാനമായി. വളരെ മോശമായ രീതിയിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്.

നിന്നെ കിട്ടിയാല്‍ ഉമ്മവെയ്ക്കാനും, കാമിക്കാനും, കെട്ടിപ്പിടിക്കാനുമൊക്കെ ഇഷ്ടമാണെന്ന് വിജയന്‍ പ്രവര്‍ത്തകയോട് പറയുന്നത് വ്യക്തമായി പുറത്തെത്തിയ ഓഡിയോയിലുണ്ട്. ഇതിന് അനുവദിക്കുമോ എന്ന് വിജയന്‍ ചോദിക്കുമ്പോള്‍ ഇല്ല എന്നായിരുന്നു പ്രവര്‍ത്തകയുടെ മറുപടി. വേറൊരാളുടെ മുതല്‍ കൈയ്യേറാന്‍ പറ്റുമോ അത് അതിക്രമമല്ലേ എന്നും അവര്‍ തിരികെ ചോദിക്കുന്നു. മനസ് കൊണ്ട് നീ എന്റെ കാമുകിയെന്ന് അംഗീകരിച്ച് കൂടെ എന്ന് വിജയന്‍ വീണ്ടും ചോദിക്കുന്നു. അത് അംഗീകരിച്ചിട്ടുള്ളതാണെന്ന് പ്രവര്‍ത്തക മറുപടി പറയുന്നു.

എനിക്ക് പ്രണയിക്കാന്‍ ഒരു പെണ്‍കുട്ടി വേണമെന്നും അത് നീ ആണെന്നും പ്രവര്‍ത്തകയോട് വിജയന്‍ പറയുന്നു. ഞാന്‍ ചതിക്കത്തില്ല, വഞ്ചിക്കത്തില്ല, ഒറ്റു കൊടുക്കത്തില്ല, ഉപദ്രവിക്കത്തില്ല, സഹായം മാത്രമേ ചെയ്യൂ. എന്നോടും അങ്ങനെ ചെയ്യാതിരുന്നാല്‍ മതിയെന്ന് വിജയന്‍ പറയുമ്പോള്‍ ഒരിക്കലുമില്ലെന്ന് പ്രവര്‍ത്തക പറയുന്നു. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് കാണുമ്പോള്‍ സാധാരണക്കാരെ പോലെ പെരുമാറണം.-വിജയന്‍ പറഞ്ഞു.

നിന്നെ എന്റെ കൈയ്യില്‍ ഒറ്റക്ക് കിട്ടിയാല്‍ പ്രായത്തിന്റെ ഒക്കെ കാണിച്ചു തരാം.- വിജയന്‍ പറഞ്ഞപ്പോള്‍, അങ്ങനെ ഒരു അവസരം കിട്ടിയാല്‍ നിങ്ങളുടെ രാഷ്ട്രീയ ഭാവി പോയെന്ന് ഓര്‍ത്താല്‍ മതിയെന്നായിരുന്നു പ്രവര്‍ത്തകയുടെ മറുപടി. നിന്റെയോ എന്റെയോ കുടുംബ-പൊതു ജീവിതത്തിന് യാതൊരു ഭംഗവും ഉണ്ടാകാത്ത വിധത്തിലാണ് നമ്മള്‍ പ്രേമിക്കുന്നതും ജീവിക്കുന്നതും. പ്രവര്‍ത്തികൊണ്ടല്ല സംസാരം കൊണ്ടും മനസുകൊണ്ടും നമ്മള്‍ ഒരു ശരീരവും ഒരു മനസുമാണ്. ചക്കരക്ക് ഒരു ഉമ്മ തരട്ടേടാ എന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഈ ഓഡിയോ പുറത്ത് എത്തുന്നത്,. ഇതോടെയാണ് പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്തല്‍ അടക്കുമുള്ള നടപടികള്‍ ഉണ്ടായത്. പി എന്‍ വിജയനെതിരെ പാര്‍ട്ടി തല അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. വലിയ വിവാദമായിരിക്കുകയാണ് സംഭവം. ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രാഥമിക അന്വേഷണത്തില്‍ വിജയന് തെറ്റുപറ്റി എന്നാണ് വിലയിരുത്തല്‍.