റോസ്റ്റിങ് വീഡിയോയുമായി പേളി, കുഞ്ഞു നിള ഭാ​ഗ്യവതിയെന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ആരാധകർ ഇവരെ പേളിഷ് എന്നാണ് വിളിക്കുന്നത്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്നു ഇരുവരും. ഷോയിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആവുന്നത്. പിന്നീട് ഷോ അവസാനിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരുമായി. കഴിഞ്ഞ മാസമാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യ കണ്മണി എത്തിയത്. നിള ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ പേളിയും ശ്രീനിഷും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. ‌

ഇപ്പോളിതാ റോസ്റ്റിങ് വീഡിയോയുമായെത്തിയിരിക്കുകയാണ് താരം. സ്പെഷ്യൽ ചെമ്മീൻ റോസ്റ്റ് മായി ആണ് താരം എത്തിയത്. എന്നാൽ പേളിയുടെ തമാശ കലർന്ന സംസാര രീതിയും മറ്റും ഈയൊരു വീഡിയോയെ കൂടുതൽ കൗതുകമുണർത്തുന്ന ആക്കി മാറ്റിയിരുന്നു. പേളി ക്കൊപ്പം തന്നെ വീഡിയോ ശ്രീനിഷും പേളിയുടെ അച്ഛൻ മാണിയും ഉണ്ട്

അച്ഛനെ വരെ ട്രോളുന്ന പേളിയെയായിരുന്നു വീഡിയോയിൽ. നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. പേളിയും ശ്രീനിഷും പോലെയുള്ള അച്ഛനമ്മമാരെ ലഭിച്ചതിൽ കുഞ്ഞു നിള ഒരുപാട് ഭാഗ്യവതിയാണ് എന്നാണ് ആളുകൾ പറയുന്നത്. കാരണം ഇത്രമാത്രം എല്ലാ കാര്യങ്ങളെയും കൂൾ ആയി കാണാൻ സാധിക്കുന്നു എന്നുള്ളത് തന്നെയാണ് പേളിയുടെയും ശ്രീനി ഷിന്റെയും ഒരു പ്ലസ് പോയിന്റ് ആയി ആളുകൾ കാണുന്നത്.