പൊക്കിൾ കുടി വലിഞ്ഞു മുറുകി, കുഞ്ഞിനെ രക്ഷിക്കാൻ പറ്റിയില്ല എന്നു പറയാൻ അവർ രാത്രി ഒരു മണി വരെ കാത്തിരുന്നു

പാലക്കാട് തങ്കം ആശുപത്രിക്കെതിരെ ആരോപണങ്ങൾ ഉയരുന്ന പശ്ചത്താലത്തിൽ തനിക്ക് നേരിട്ട ദുരനുഭവം വിവരിക്കുകയാണ് ഫോൺസി ബോബിൻ എന്ന യുവതി, ആറു വർഷം മുമ്പ് ഡോക്ടർമാരുടെ അനാസ്ഥ കാരണം തനിക്ക് തന്റെ കുഞ്ഞിനെ നഷ്ടമായെന്ന് ഫോൺസി പറയുന്നു. . 5 വർഷം കേസ് കൊണ്ട് നടന്നു… ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് മനസിലായി ഞങ്ങൾക്ക് സംഭവിച്ചത് ഇനിയും ആർക്കും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു എന്നാലും ഐശ്വര്യ ഞങ്ങളെ ഒരുപാടു വേദനിപ്പിച്ചെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഇത്‌ ഐശ്വര്യ… ഇന്നലെ തങ്കം ഹോസ്പിറ്റലിൽ ഡോക്ടർ മാരുടെ അനാസ്ഥ മൂലം മരിച്ചു… പക്ഷെ ചിത്രത്തിൽ കാണുന്ന കുഞ്ഞു ഐശ്വര്യ യുടെ അല്ല… അത് “എന്റെ കുഞ്ഞു മോൻ ” ബോബിൻ ന്റെ യും ഫോൺസി യുടെയും കുഞ്ഞ്…. 6 വർഷങ്ങൾ പിന്നിട്ടു എന്നാലും എല്ലാം ഇന്നലെ നടന്ന പോലെ തന്നെ ഉണ്ട് മുറിവുകൾ.. 18/01/16 എന്നെയും ഇതുപോലെ തങ്കം ഹിസ്‌പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു…

എന്റെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഞങ്ങളും കാത്തിരുന്നു.. 2 ദിവസം മരുന്ന് വെച്ചിട്ട് വേദന continuous ആകാത്ത കാരണം ഞാനും പോയി dr നോട് കൈകൂപ്പി ചോദിച്ചു എനിക്കു c section ചെയ്തു കുഞ്ഞിനെ എടുത്ത് തരുമോ എന്ന് അവർ അത് ചെവികൊണ്ടില്ല 20/01/16 രാവിലെ ഭക്ഷണം പോലും കഴിക്കാതെ ലേബർ റൂമിൽ കയറ്റി , ഉച്ചക്ക് 2 മണി മുതൽ തീവ്ര വേദന തുടങ്ങി.. പലതവണ നേഴ്സ് മാർ പ്രിയദർശിനി ഡോക്ടർ നെയ്‌ വിളിക്കുന്നത് ഞാൻ കേട്ടു പക്ഷെ വൈകിട്ട് 5 മണിക്കാണ് ഡോക്ടർ വന്നത് അതും ഞാൻ consult ചെയ്യാത്ത Dr Krishnan Unni, വന്നപാടെ vaccum കൊണ്ടുവരാൻ ആവശ്യപ്പെട്ടു ഒരു കയ്യിൽ vaccum പിടിച്ചു മറ്റേ ചെവിയിൽ ഫോണും സംസാരിച്ചു വളരേ ലാഘവത്തിൽ കുഞ്ഞിനെ വലിച്ചു, 3. 5 kg ഭാരം ഉണ്ടായിരുന്ന എന്റെ കുഞ്ഞിനെ കൊന്നു തന്നു.

അന്നും അവർ പറഞ്ഞു പൊക്കിൾ കുടി വലിഞ്ഞു മുറുകി… കുഞ്ഞിനെ രക്ഷിക്കാൻ പറ്റില്ല…. ആദ്യം കുഞ്ഞിന് കുഴപ്പം ഇല്ല എന്ന് പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രെമിച്ചു… വേറേ ഹോസ്പിറ്റലിൽ ഇൽ കൊണ്ടുപോണം എന്ന് പറഞ്ഞപ്പോൾ പെട്ടന്നു കുഞ്ഞിന് serious ആണെന്ന് പറഞ്ഞു… തുടർന്നു രാത്രി 1 am നു എല്ലാവരും ഉറങ്ങാൻ കാത്തിരുന്നു കുഞ്ഞ് മരിച്ചു എന്ന് വെളിപ്പെടുത്താൻ.. 5 വർഷം കേസ് കൊണ്ട് നടന്നു… ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് മനസിലായി ഞങ്ങൾക്ക് സംഭവിച്ചത് ഇനിയും ആർക്കും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു എന്നാലും ഇന്നലെ ഐശ്വര്യ ഞങ്ങളെ ഒരുപാടു വേദനിപ്പിച്ചു..