സിനിമ നീണ്ടു നീണ്ടു പോകുമ്പോൾ പലപ്പോഴും വീട്ടിലെ പല ആഘോഷങ്ങളിലും പങ്കെടുക്കാൻ കഴിയാറില്ല- പൃഥ്വിരാജ്

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് പൃഥ്വിരാജ്. താരത്തിന്റെ കുടുംബവും ആരാധകർ പ്രീയപ്പെട്ടതാണ്. മകൾ അലംകൃതയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ജന ഗണ മന എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. കഴി‍ഞ്ഞയാഴ്ചയാണ് ആടുജീവിതത്തിന്റെ ഷൂട്ടിം​ഗനായി അൾജീരിയിലേക്ക് പോയത്. ചിത്രീകരണം കഴിഞ്ഞയാഴ്ച അൾജീരിയയിലെ സഹാറാ മരുഭൂമിയിൽ ആരംഭിച്ചുകഴിഞ്ഞു.

ഇപ്പോളിതാ കുടുംബാംഗങ്ങളുമൊത്തുള്ള ആഘോഷവേളകൾ തനിക്ക് നഷ്ടപ്പെടുന്നതിനെക്കുറിച്ച് സൂചിപ്പിച്ച് നടൻ പൃഥ്വീരാജ്. ആടുജീവിതത്തിന്റെ മരുഭൂമിയിൽ ചിത്രീകരിക്കേണ്ട ഭാഗങ്ങൾ അൾജീരിയ, ജോർദാൻ എന്നിവിടങ്ങളിൽ വെച്ചാണ് ചിത്രീകരിക്കുന്നത്. അതിനുവേണ്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷമായിരിക്കും ചിലപ്പോൾ കാലാവസ്ഥ പ്രതികൂലമാകുന്നത്. മരുഭൂമിയിലെ ഷൂട്ടിങ്ങ് അതീവദുഷ്‌ക്കരമാണ്. ഒരു വർഷം വളരെ കുറച്ചു സമയം മാത്രമേ മരുഭൂമിയിൽ ഷൂട്ടിങ്ങ് നടക്കുകയുള്ളു. അതിനിടയിൽ കോവിഡ് വന്നു.

അങ്ങനെ നമ്മൾ ഉദ്ദേശിക്കാത്ത രീതിയിൽ സിനിമ നീണ്ടു നീണ്ടു പോകുമ്പോൾ പലപ്പോഴും വീട്ടിലെ പല ആഘോഷങ്ങളിലും പങ്കെടുക്കാൻ കഴിയാറില്ല. മകളുടെയും ഭാര്യയുടെയും പിറന്നാളുകൾ, വിവാഹവാർഷികം, ഓണം, വിഷു, ഈസ്റ്റർ തുടങ്ങി അങ്ങനെ മിക്ക ആഘോഷങ്ങളും കഴിഞ്ഞ കുറേ നാളുകളായി കുടുംബാംഗങ്ങൾക്കൊപ്പം ചെലവിടാറില്ല