സംവൃതയുമായി പ്രണയത്തിലെന്ന് ഗോസിപ്പ്, അന്ന് പൃഥ്വി നല്‍കിയ മറുപടി ഇങ്ങനെ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. യൂത്ത് ഐക്കണ്‍ എന്നാണ് കരിയറിന്റെ തുടക്കത്തില്‍ തന്നെ പൃഥ്വി അറിയപ്പെട്ടിരുന്നത്. ചുരുക്കം ചില ചിത്രങ്ങള്‍കൊണ്ട് തന്നെ നടന്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇതേസമയം ഗോസിപ്പ് കോളങ്ങളിലും പൃഥ്വിയുടെ പേരെത്തി. അക്കാലത്ത് തിളങ്ങി നിന്നിരുന്ന നടി സംവൃത സുനിലുമായി പൃഥ്വി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. അന്ന് ഈ ഗോസിപ്പുകളോട് പൃഥ്വി നടത്തിയ പ്രതികരണം വൈറലായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവൃതയുമായുള്ള ഗോസിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ പൃഥ്വിരാജ് നല്‍കിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. താനും സംവൃതയും നല്ല സുഹൃത്തുക്കളാണെന്നാണ് അന്ന് പൃഥ്വിരാജ് പറഞ്ഞത്. തനിക്കൊപ്പം അഭിനയിച്ച നടിയായതുകൊണ്ട് ഗോസിപ്പ് വന്നതാകും. സംവൃതയായിട്ട് മാത്രമല്ല അക്കാലത്ത് തനിക്കൊപ്പം അഭിനയിച്ച കാവ്യ മാധവന്‍, നവ്യ നായര്‍, ഭാവന തുടങ്ങിയ എല്ലാ നടിമാരുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു.

തങ്ങളെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ കേട്ട് താനും സംവൃതയും ചിരിക്കാറുണ്ട്. സംവൃതയുടെ വീട്ടില്‍ പോയിരുന്നു. സംവൃതയുടെ വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. സംവൃതയും കുടുംബവും തന്റെ വീട്ടിലേക്കും വരാറുണ്ട്. ഇതുകൊണ്ടൊക്കെയാകും ഗോസിപ്പ് വന്നത്. മാത്രമല്ല തനിക്കൊപ്പം അഭിനയിച്ച എല്ലാ നടിമാരോടും തനിക്ക് ഇന്‍ഫാക്ചുവേഷന്‍ തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.