എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെണ്‍കുട്ടിക്ക്, ഏറ്റവും കര്‍ക്കശക്കാരിയായ അമ്മയ്ക്ക്, സുപ്രിയക്ക് ആശംസയുമായി പൃഥ്വിരാജ്

പ്രശസ്ത നടന്‍ പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമാണ് സുപ്രിയ മേനോന്‍. ബി.ബി.സിയിലെ മുന്‍ റിപ്പോര്‍ട്ടര്‍ കൂടിയാണ്. ജെനുസ് മുഹമ്മദിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ 9 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവു കൂടിയാണ്.

സുപ്രിയ മേനോന്റെ ജന്മദിനമാണ് ഇന്ന്. നിരവധിപ്പേരാണ് ആശംസകളുമായെത്തുന്നത്. തന്റെ ലവിന് രാവിലെതന്നെ പൃഥ്വിരാജ് ആശംസകളുമായി എത്തി. പതിവു തെറ്റിച്ച്, അല്ലിയോടൊപ്പമുള്ള സുപ്രിയയുടെ ഒരു ഫോട്ടോയാണ് പൃഥ്വി ജൻമദിനാശംസകൾക്കൊപ്പം പങ്കുവച്ചിരിക്കുന്നത്. മകളുടെ മുഖം കാണുന്ന ഫോട്ടോ അപൂര്‍വമായാണ് പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.

ജന്മദിനാശംസകള്‍ ലവ്. എല്ലാ ഉയര്‍ച്ചകള്‍ക്കും താഴ്ചകള്‍ക്കും, നീ എന്നെ പിടിച്ചുനിര്‍ത്തുന്ന എല്ലാത്തിനും, എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെണ്‍കുട്ടിക്ക്, ഏറ്റവും കര്‍ക്കശക്കാരിയായ അമ്മയ്ക്ക് (ഒപ്പം ഭാര്യ ), എന്റെ എക്കാലത്തെയും ശക്തിക്കും എന്റെ ഏറ്റവും വലിയ സ്ഥിരതയ്ക്കും ജീവിതത്തില്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു! അല്ലിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത് നീ വെറുക്കുന്നുവെന്ന് എനിക്കറിയാം.പക്ഷെ, നിന്റെയും നമ്മുടെയും ചെറിയ സന്തോഷത്തിന്റെ ചിത്രം ഇന്ന് ലോകം കാണണമെന്ന് ഞാന്‍ വിചാരിക്കുന്നു’