പട്ടയ ഭൂമിയിൽ ക്വാറികൾ അനുവദിക്കുന്നു,അടുത്ത 2.5വർഷത്തിൽ വിഭവ ചൂഷണം പരമാവധിയിലേക്ക്

പട്ടയ ഭൂമിയിൽ ക്വാറികൾ നിരോധിച്ചത് വീണ്ടും അനുവദിക്കാൻ ഇടത് സർക്കാരിന്റെ തീരുമാനം . ഇതോടെ സംസ്ഥാനത്ത് ക്വാറികൾ വൻ തോതിൽ വർദ്ധിക്കും. അധികാരത്തിൽ നിന്നും ഇനി ഇറങ്ങാൻ രണ്ടര വർഷം ബാക്കി നില്ക്കേ പരമാവധി വിഭവ സമാഹരണ രീതികൾ ചൂഷണം ചെയ്യുകയാണ്‌ സർക്കാരും ഭരിക്കുന്നവരും. സി.പി.ഐക്ക് എതിർപ്പ് മുമ്പ് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ സി.പി.ഐയുടെ മുതിർന്ന 3 നേതാക്കളേ മെരുക്കി എടുത്താണ്‌ സി.പി.എം തീരുമാനം നടപ്പാക്കുന്നത്.

കേരളത്തിൽ നിശ്ചലമായ ക്വാറികളും പുതിയ ക്വാറികലും ഇതോടെ പ്രവർത്തനം തുടങ്ങും.വിഭവ സമാഹരണം തന്നെ ലക്ഷ്യം.അസംസ്കൃത വസ്തുക്കളുടെ ക്ഷാമം എന്ന വാദം മുൻനിർത്തി യാണ്‌ പട്ടയ ഭൂമിയിലും ക്വാറികൾ വരുന്നത്

ക്വാറി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഭൂമി സർക്കാർ ഏറ്റെടുക്കുകയും അപേക്ഷകർക്ക് പാട്ടത്തിനു നൽകുകയും ചെയ്യുക എന്ന മാർഗമാണ് ചർച്ചയിലുള്ളത്. നിലവിൽ കൃഷിക്കും വീടിനും പൊതുവഴിക്കും അല്ലാതെ പട്ടയഭൂമി ഉപയോഗിക്കാനാകില്ല. പട്ടയഭൂമിയിൽ മുൻപ് ക്വാറികൾ പ്രവർത്തിച്ചിരുന്നെങ്കിലും ഹൈക്കോടതി വിധിയെ തുടർന്ന് നിർത്തിയിരുന്നു.ഇത് ഇപ്പോൾ ഓർഡിനസ് കൊണ്ടുവന്ന് മറികറ്റക്കാനാണ്‌ സർക്കാർ നീക്കം.

ധനമന്ത്രിക്കെതിരേ ഗുരുതരമായ ആരോപണം

ധനമന്ത്രി ബാലഗോപാലിന്റെ സഹോദരൻ കേരളത്തിലെ ഏറ്റവും വലിയ ക്വാറി ബിസിനസുകാരനാണ്‌. സംസ്ഥാനം മുടിഞ്ഞു കുത്തുപാളയെടുത്താലും സാരമില്ല ചേട്ടൻ്റെ ബിസിനസ് സാമ്രാജ്യം എങ്ങനെ വളർത്താമെന്നു മാത്രമേ ധനമന്ത്രി കെ.എൻ.ബാലഗോപാലിനു ചിന്തയുള്ളു എന്നും ആരോപണം.തെക്കൻ കേരളത്തിലെ കരിങ്കൽ ക്വാറി കുത്തക മുതലാളിയാണ് ധനമന്ത്രിയുടെ സൽഹാദരൻ കലഞ്ഞൂർ മധു . ലൈസൻസുള്ള ക്വാറികൾ സ്വന്തം പേരിലും അനധികൃത ക്വാറികൾ ബിനാമികളെ വച്ചും നടത്തുന്നാണ്‌ എന്ന് സി.പി.എം കാർ തന്നെ അടക്കം പറയുന്നു.

പട്ടയഭൂമിയിൽ ക്വാറികൾ അനുവദിക്കാനുള്ള നീക്കത്തിൻ്റെ മുഖ്യ ഗുണഭോക്താവും കലഞ്ഞൂർ മധുവാകും. അതോടെ കലഞ്ഞൂർ മധുവിൻ്റെ ബിസിനസ് സംസ്ഥാനമാകെ വ്യാപിക്കും. സ്വന്തം പേരിലോ ബിനാമി പേരിലോ ക്വാറികൾ കൈക്കലാക്കാൻ ധനമന്ത്രിയുടെ സഹോദരൻ ശ്രമിക്കും.തിരഞ്ഞെടുപ്പു കാലത്ത് വാരിക്കോരി സംഭാവന നൽകുന്ന കലഞ്ഞൂർ മധുവെന്ന ബിസിനസുകാരൻ്റെ അനിയനാണ് ധനമന്ത്രി . രണ്ടു തവണ നിയമസഭയിലേക്കും ലോക്സഭയിലേക്കും തോറ്റപ്പോൾ രാജ്യസഭ ടിക്കറ്റ്. പിന്നെ കിട്ടിയ കൊട്ടാരക്കര നിയമസഭ ടിക്കറ്റിൽ കഷ്ടിച്ചു ജയിച്ചു ധനമന്ത്രിയാവുകയായിരുന്നു ബാലഗോപാൽ

മറ്റൊരു പ്രധാന കാര്യം കേരളത്തിലെ നിർമ്മാണ ആവശ്യങ്ങൾക്ക് ഒരു 10 വർഷം ആവശ്യമായ മണൽ പുഴകളിലും ഡാമുകളിലും ഉണ്ട്. അടുത്ത 10 കൊല്ലത്തേക്ക് ആവശ്യമായ മണൽ കേരളത്തിലെ പുഴകളിലും മറ്റും ഉണ്ടായിട്ടും വാരിക്കുന്നില്ല. ഇത് ക്വാറി ബിസിനസ് വളർത്താനും എം സാന്റ് മണൽ കേരളമാകെ വിതരണം ചെയ്യാനും ആണ്‌.

നിർമ്മാണ മേഖലയേ ശ്വാസം മുട്ടിച്ച് മണൽ ക്ഷാമം പറഞ്ഞും ക്വാറികൾ തുറക്കാം എന്നും സർക്കാർ കണക്ക് കൂട്ടുന്നു. ഇതിന്റെ അനന്തിര ഫലം പുഴകളിൽ അടിയുന്ന മണൽ നല്ലൊരു ശതമാനം ഒഴുകി അടുത്ത കാലവർഷത്തിൽ കടലിൽ പോകും. മാത്രമല്ല പുഴയുടെ അടിത്തട്ട് കേരളത്തിൽ ഏറെ ഉയർന്നു. വെള്ളം ഒഴുകാനിടയില്ലാത്ത വിധം അടിത്തട്ട് ഉയരുകയാണ്‌. ഇത് പ്രളയത്തിനും ഇടയാക്കും. ഇത്രയും ദുരുതങ്ങൾ ഉണ്ടാക്കിയാണ്‌ ഇപ്പോൾ കേരളമാകെ ക്വാറികൾ തുറക്കാൻ ആലോചന. ബാറുകൾ തുറന്ന അതേ നയമാണിപ്പോൾ ക്വാറികൾ തുറക്കാനും