എക്സ് എക്സിറ്റ് പോൾ റിപബ്ളിക് സി എൻ എക്സ്, എൽഡിഎഫ് 72- 80, യുഡിഎഫ് 58- 64, ബിജെപി 1-5

കേരളത്തിൽ തുടർ ഭരണം എന്ന് റിപബ്ളിക് സി എൻ എക്സ് എക്സിറ്റ് പോൾ ഫലം പുറത്ത്. ഇടത് മുന്നണിക്ക് 80 സീറ്റുവരെ പ്രവചിക്കുമ്പോൾ യു ഡി എഫിനു പരമാവധി 64 സീറ്റുകൾ പ്രവചിക്കുന്നു. ബിജെപിക്ക് പരമാവധി 5 സീറ്റുകൾ പ്രവചിക്കുന്നു. 72 മുതൽ 80 സീറ്റുകൾ വരെ നേടി കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ഉണ്ടാവുമെന്നാണ് പ്രവചനം. അതേസമയം യുഡിഎഫ് 58 മുതൽ 64 വരെ സീറ്റുകൾ നേടിയേക്കാം. കേരളത്തിൽ ബിജെപി കൂടുതൽ അക്കൗണ്ടുകൾ തുറക്കുമെന്നും റിപ്പബ്ലിക് ടിവി പ്രവചിക്കുന്നു.

ബിജെപി 1 മുതൽ 5 സീറ്റുകളിൽ വരെ വിജയിക്കാൻ സാധ്യതയുണ്ടെന്നും റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ്‌പോൾ പ്രവചിക്കുന്നു. ബിജെപിക്ക് വൻവിജയ പ്രതീക്ഷകളാണ് പല മണ്ഡലങ്ങളിലും ഉള്ളത്. ഒരു സ്വതന്ത്രനും വിജയിക്കില്ലെന്നും പ്രവചിക്കുന്നു. ട്വിന്റി ട്വിന്റിക്കും പിസി ജോർജിനും വിജയിക്കാൻ സാധിക്കില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ബിജെപി 5 സീറ്റുകൾ സ്വന്തമാക്കിയാൽ ആർക്കും ഭൂരിഭക്ഷമില്ലാതെ വരാനും സാധ്യതയുണ്ട്. കർമ ന്യൂസും ബിജെപിക്ക് 5 സീറ്റുകൾ നേടുമെന്ന് പ്രവചിചിച്ചിരുന്നത്. അത് തന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

കേരളം ഇനി ആര് ഭരിക്കും എന്നുള്ള വിവരങ്ങൾ ആണ് പുറത്ത് വരുന്നത്.. തുടർ ഭരണം ഉണ്ടാകുമോ ഇല്ലയോ.. മൂന്നു മുന്നണികളും വിജയപ്രതീക്ഷയിൽ തന്നെയാണ്.. എക്സിറ് പോൾ ഫലം ഇത് അവസാനത്തെ ഫലം അല്ല.. വിജയം മാറിമാറിയാം.. വിജയം ആർക്കൊപ്പം എന്ന് അറിയാൻ മെയ്2 വരെ കാത്തിരിക്കേണ്ടതുണ്ട്,,