ശബരിമല ക്ഷേത്ര വരുമാനത്തില്‍ വന്‍ കുറവ്; ദേവസ്വം അക്കൗണ്ട് ഓഫീസര്‍ റിപ്പോര്‍ട്ട് പുറത്തിറക്കി

ശബരിമല ക്ഷേത്ര വരുമാനത്തില്‍ വന്‍ കുറവ്. കഴിഞ്ഞ മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടന കാലത്താണ് വരുമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയത്. 178,75,54,333 രൂപയായിരുന്നു ഈ വര്‍ഷത്തെ വരുമാനം. കഴിഞ്ഞ സീസണില്‍ വരുമാനം 277,42,02,803 രൂപയായിരുന്നു.

ക്ഷേത്രച്ചെലവുകള്‍ക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലാണ് 78 കോടി രൂപയുടെ കുറവുണ്ടായത്. ഈ വിവരങ്ങള്‍ വ്യക്തമാകുന്നത് ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടിലില്‍ നിന്നാണ്.

ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍, പ്രളയം, വടക്കന്‍ ജില്ലകളിലെ നിപ ബാധ തുടങ്ങിയ വിഷയങ്ങളാണ് വരുമാന കുറവിനെ ബാധിച്ചതെന്നും ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്ബുണ്ടായ തീര്‍ത്ഥാടന കാലത്തെക്കാള്‍ 98.66 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ തവണ 194 കോടി ഈ കണക്കില്‍ ലഭിച്ച സ്ഥാനത്ത് ഇത്തവണ ഇതുവരെ 116 കോടി മാത്രമാണ് നിക്ഷേപം.