നിസ്സാരക്കാരനല്ല, ഭര്‍ത്താവിന്റെ കഴിവ് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ട് സംവ്യത

ഭർത്താവിനെ പുകഴ്ത്തി പറയുന്ന നടിമാർ ചുരുക്കമാണ്‌. എന്താണ്‌ എന്നറിയില്ല. ഒരു കാര്യം ഉറപ്പ്. മിക്കവാറും നടിമാർക്കും സോഷ്യൽ മീഡിയയിൽ സ്നേഹം പറയുമ്പോൾ നായക നടന്മാരേ പറ്റി ആയിരം നാവാണ്‌. കാരണം ജീവിതത്തിലെ നായകൻ അറിയപ്പെടാത്ത ആളും സിനിമയിൽ അവസരവും പ്രശസ്തിയും തരാൻ കഴിവില്ലാത്ത ആളും ആകാം. എന്നാൽ ഇതാ നടി സംവൃത സുനിൽ ഇത്തരം നടിമാരെ ഒന്നു പൊളിച്ചടുക്കാൻ തന്നെ തീരുമാനിച്ചു. ജീവിതത്തിലെ നായക നടനെ വാനോളം പുകഴ്ത്തി സംവൃത സുനിൽ പങ്കുവയ്ക്കുന്ന കാര്യങ്ങൾ…..

രസികൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് സംവൃത സുനിൽ. ചുരുങ്ങിയ ചിത്രംകൊണ്ടു തന്നെ പ്രേക്ഷകരുടെ ഇടയിൽ പ്രീയപ്പെട്ട താരമായി മാറി. വിവാഹശേഷം സിനിമയില്‍ നിന്ന് അകന്ന സംവൃത സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ബിജു മേനോന്‍ ചിത്രത്തിലൂടെ തിരിച്ചുവരവു നടത്തിയിരുന്നു. അതിന് ശേഷമാണ് രണ്ടാമത്തെ കുഞ്ഞിന് താരം ജന്മം നല്‍കുന്നത്. കോഴിക്കോട്ടുകാരനായ അഖില്‍ ജയരാജുമായി 2012ലായിരുന്നു സംവൃതയുടെ വിവാഹം.

ഇപ്പോള്‍ ലോക്ഡൗണ്‍ ആയതോടെ വീട്ടിലെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് അഖില്‍ പിയാനോ വായിക്കുന്നതിന്റെ ഒരു വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.‘ക്വാറന്റൈന്‍ ആനുകൂല്യങ്ങള്‍’ എപ്പോഴും തോന്നിയിട്ടുണ്ട്, അദ്ദേഹം പിയാനോ വായിക്കുന്ന വീഡിയോ പങ്കുവെക്കണമെന്ന്. പക്ഷേ ഒരിക്കലും സാധിച്ചിട്ടില്ല. ഒരു കുട്ടിയേയും നവജാത ശിശുവിനെയും വച്ച്‌ ഇങ്ങനെയൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഒടുവിലതാ അത് സാധിച്ചിരിക്കുന്നു.

അഖിലിനെ പുകഴ്ത്തി നിരവധി കമന്റുകളാണ് വരുന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം യുഎസിലാണ് താരമിപ്പോള്‍. വിവാഹശേഷം യുഎസില്‍ എന്‍ജീനിയറായ അഖിലിനൊപ്പം സംവൃതയും അവിടെ സ്ഥിരതമാസമാക്കുകയായിരുന്നു. 2015 ഫെബ്രുവരി 21 നായിരുന്നു ഒരു ആണ്‍കുഞ്ഞ് ഇരുവര്‍ക്കും ജനിക്കുന്നത്. അഗസ്ത്യ എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്.അടുത്തിടെയാണ് സംവൃതയ്ക്ക് രണ്ടാമത് ഒരു ആണ്‍കുഞ്ഞ് കൂടി പിറന്നത്. ഫെബ്രുവരി 20 നാണ് മകന്‍ പിറന്നതെന്ന് നടി സൂചിപ്പിച്ചിരുന്നു. രുദ്ര എന്നാണ് ഇളയമകന്റെ പേര്.