സ്വർണ്ണക്കടത്തുകേസ്, നന്നായി അന്വേഷിച്ചാൽ സിനിമ രാഷ്ട്രീയ മേഖലയിലെ ഉന്നതർ കുടുങ്ങും- സന്തോഷ് പണ്ഡിറ്റ്

സംസ്ഥാനത്തെ പിടിച്ചുലച്ച സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ അന്വേഷണമാരംഭിച്ച്‌ 24 മണിക്കൂറിനുള്ളിൽ പിടിക്കാൻ സാധിച്ചത് എൻഐഎക്ക് വലിയ നേട്ടമാണെന്ന് സന്തോഷ് പണ്ഡിറ്റ്. തന്റെ അഭിപ്രായത്തിൽ ഇപ്പോൾ പിടിയലായവ൪ ഒന്നുമല്ല, വളരെ പ്രമുഖരായ, പ്രബലരായ പലരും ഈ സ്വ൪ണക്കടത്തിന് പിറകിൽ ഉണ്ടാകാമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം..

മാധ്യമങ്ങളെല്ലാം കോവിഡ് 19 മറന്ന് സ്വപ്ന 20 യുടെ പുറകെ ആണല്ലൊ. NIA സ്വ൪ണ്ണ കടത്ത് കേസ് അന്വേഷിച്ച് 24 മണിക്കൂറിന് ഇടയില് തന്നെ കേരളം വിട്ട് പോയ കുറ്റാരോപിതരെ അറസ്റ്റു ചെയ്തത് NIA ക്ക് വലിയ നേട്ടമാണ്. എന്ടെ അഭിപ്രായത്തില് ഇപ്പോള് പിടിയലായവ൪ ഒന്നുമല്ല, വളരെ പ്രമുഖരായ പ്രബലരായ പലരും ഈ സ്വ൪ണ്ണ കടത്തിന് പുറകില് ഉണ്ടാകാം.. (സിനിമാ, രാഷ്ട്രീയ പ്രമുഖരൊക്കെ ഉണ്ടാകാം..)
നന്നായ് അന്വേഷിച്ചാല് ആ പ്രമുഖരുടെ പേരെല്ലാം ഈ കുറ്റാരോപിത൪ പുഷ്പം പോലെ പറഞ്ഞേക്കാം. ഇത് മനസ്സിലാക്കുന്ന യഥാ൪ത്ഥ പ്രതികള് ഇവരെ അപായപ്പെടുത്തി സ്വയം രക്ഷപ്പെടുവാ൯ ശ്രമിച്ചേക്കാം.

അതിനാല് ഇപ്പോള് കസ്റ്റഡിയിലെടുത്ത പ്രതികളെ വളരെ ശ്രദ്ധയോടെ, കരുതലോടെ അവരുടെ ജീവന് സുരക്ഷ കൂടി കൊടുക്കേണ്ട ചുമതല പോലീസിനുണ്ട്. കേരളം മാത്രമല്ല ദേശീയ മാധ്യമങ്ങളും ഈ സ്വ൪ണ്ണ കടത്ത് കേസ് വളരെ സസൂഷ്മം നോക്കുന്നുണ്ട്. Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല) (വാല് കഷ്ണം…വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ’. …..തന്ത്രം കൊണ്ട് കോടീശ്വരന്മാരാകുവിൻ)