മീൻ മൊളക് പെരട്ടി വറത്താൽ നല്ല മണമാ.. നല്ല ടേസ്റ്റാ..-തരൂരിന് പൊരിച്ച മറുപടി

മീൻ മാർകറ്റിൽ പോയ ശേഷം ശശി തരൂർ കുറിച്ച കമന്റിന്റെ പേരിൽ വിവാദം അടങ്ങുന്നില്ല. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായ തരൂര്‍ മണ്ഡലത്തില്‍ പ്രചരണത്തിന് പോയപ്പോഴായിരുന്നു മൽസ്യ മാർകറ്റിൽ കയറിയത്. മീൻ വാങ്ങാൻ ആയിരുന്നില്ല. മീൻ വില്ക്കുന്നവരെ കാണാൻ ആയിരുന്നു. വലിയ മീനുകൾ എടുത്ത് നീട്ടിയപ്പോൾ അതിലൊന്ന് തൊടാൻ തരൂർ മടിച്ച് നിന്നു. പിന്നെ എല്ലാവരും നിർബന്ധിച്ചപ്പോൾ വലിയ ഒരു മീൻ പേപർ കൂട്ടി വാലിൽ പിടിച്ച് ഉയർത്തി.

എന്നാൽ ഇതൊന്നും അല്ല കാര്യങ്ങൾ. മീൻ മാർകറ്റിൽ പോയ അനുഭവം ട്വിറ്ററിൽ കുറിച്ചതാണ്‌ വെട്ടിലായത്. തരൂരിനു മറുപടിയുമായി ഇപ്പോൾ വന്നിരിക്കുന്നത് മണ്ഡലത്തിലെ ഒരു വോട്ടറും തൊഴിലാളിയുമായ തിരുവല്ലം സ്വദേശിയാണ്‌.