ലോക്ക്ഡൗൺ കാലത്ത് കപ്പ വിളവെടുപ്പുമായി ഷീലു എബ്രഹാം

മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്സി,പുതിയ നിയമം,ആടുപുലിയാട്ടം,പട്ടാഭിരാമൻ,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില കഥാപാത്രങ്ങളിലൂടെ ഷീലു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവയാണ് താരം. വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്‌സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി യൂട്യൂബ് ചാനലും ഷീലു ആരംഭിച്ചിരുന്നു.

നഴ്‌സായിരുന്നു ഷീലു. നഴ്സിങ് ജോലി വിട്ടിട്ട് ഇപ്പോൾ 16 വർഷത്തോളമായി. പഠനത്തിന് ശേഷം ശീലു ഹൈദരാബാദ്, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്സിങ് ജോലി വിട്ടത്. വ്യവസായിയും നിർമാതാവുമായ അബ്രഹാം മാത്യുവാണ് ശീലുവിന്റെ ഭർത്താവ്.

ഇപ്പോളിതാ കപ്പ വിളവെടുപ്പിന്റെ ഫോട്ടോകളാണ് താരം ആരാധകർക്കായി പങ്കുവെക്കുന്നത്. വീണ്ടും ലോക്ഡൗൺ….!വീണ്ടും പ്രകൃതിയിലേക്ക്… (കപ്പ …ഒരു ലോക്ഡൗൺ വിളവെടുപ്പ്) എന്ന കുറിപ്പോടെയാണ് കപ്പയുമായി നൽക്കുന്ന ഫോട്ടോ പങ്കുെവച്ചിരിക്കുന്നത്. നിരവധി സിനിമകളാണ് ഷീലുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.