രാജ്യത്തിനെതിരെ സോഷ്യല്‍ മീഡിയില്‍ അപവാദ പ്രചരണം നടത്തിയാല്‍ 20 വര്‍ഷം തടവും രണ്ട് കോടിയോളം പിഴയും

സമൂഹ മാധ്യമങ്ങള്‍ വഴി രാജ്യത്തേ വിമര്‍ശിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പോസ്റ്റുകളും ചിത്രങ്ങളും ഇട്ടാല്‍ 20 വര്‍ഷം തടവും 2 കോടിയോളം രൂപ പിഴയും. ചില ആളുകള്‍ ഇത് കേട്ട് ഇപ്പോള്‍ ഭയന്നിട്ടുണ്ടാകും. ഇന്ത്യാ സര്‍ക്കാരിനെ കുറ്റം പറയാനും ചീത്തവിളിക്കാനും വരട്ടേ.. ഈ നിയമം ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത് സൗദി ആറേബ്യയിലാണ്. ആരും പേടിക്കേണ്ട…. രാജ്യത്തേയും രാജ്യ സുരക്ഷയേയും ബാധിക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലോ ഡിജിറ്റല്‍ ഉള്ളടക്കമോ പ്രസിദ്ധീകരണമോ ഒക്കെ നടത്തിയാല്‍ സൗദിയില്‍ ഇനി 20 കൊല്ലം ജയില്‍ ഉറപ്പായിരിക്കും. 10 ലക്ഷം റിയാലും പിഴ അടയ്ക്കണം. അതായത് 2.18 കോടിയോളം ഇന്ത്യന്‍ രൂപ വരും ഇത്. രാജ്യ സുരക്ഷയുടെയും രാജ്യത്തിന്റെ അഭിമാനം ജനങ്ങള്‍ക്കിടയില്‍ നിലനിര്‍ത്തുന്നതിനും സൗദി അറേബ്യ എടുത്ത് ഈ നിലപാട് തീര്‍ത്തും ശരിയായ നടപടിയാണ്. ഒരു രാജ്യത്തിരുന്ന് ആ രാജ്യത്തിനെതിരേ പാര വയ്ച്ച് അവിടുത്തേ ഭരണാധികാരികളേയും സൈന്യത്തേയും നിയമത്തേയും ഒക്കെ കരിവാരി തേക്കുന്നവര്‍ക്ക് ഇത്തരം കടുത്ത നിയമങ്ങള്‍ തന്നെ വേണം.

എന്നാല്‍ സൗദിയില്‍ ഇതൊക്കെ ഒ.കെ, ഇങ്ങ് നമ്മുടെ ഇന്ത്യയില്‍ ഇതൊക്കെ നടപ്പാക്കാന്‍ തുനിഞ്ഞാല്‍ അത് സമ്മതിക്കില്ല…ദില്ലി മുതല്‍ തിരുവന്തപുരം വരെ നിന്ന് കത്തിക്കാന്‍ ആളുകള്‍ ഇറങ്ങും. ഇന്ത്യയില്‍ എന്തുകൊണ്ട് ഇത്തരം നിയമങ്ങള്‍ ഉണ്ടാകുന്നില്ല. ഇന്ത്യക്കെതിരായ ഭീകരവാദവും , രാജ്യ വിരുദ്ധ നീക്കങ്ങളും വര്‍ദ്ധിക്കുന്നത് തടയാന്‍ ഇന്ത്യ എന്തുകൊണ്ട് സൗദിയെ മാതൃകയാക്കുന്നില്ല. ഇന്ത്യയില്‍ ഇരുന്ന് ഫേസ്ബുക്കില്‍ എന്തും എഴുതാം..സൈന്യത്തേ മാത്രമല്ല കാശ്മീര്‍ പാക്കിസ്ഥാന് അവകാശപ്പെട്ടതാണെന്നും അവര്‍ക്ക് നല്കാനും വരെ തള്ളുന്ന ആളുകള്‍ ഉണ്ട്. ഇന്ത്യയില്‍ ഇരുന്ന് മാത്രമല്ല ഇന്ത്യക്കെതിരേയും നമ്മുടെ സൈന്യത്തിനെതിരേയും ഏറ്റവും വലിയ സൈബര്‍ ആക്രമണം ഉണ്ടാകുന്നത് ഗള്‍ഫില്‍ ഇരുന്നാണ്. ഗള്‍ഫില്‍ ഇരുന്ന് ഇന്ത്യക്കെതിരേ എഴുതിയാല്‍ കുഴപ്പമില്ല. സൗദിക്കും, കുവൈറ്റിനും, ഖത്തറിനും ഒമാനും ബഹറിനും ഒക്കെ എഴുതാന്‍ പാടില്ലെന്നേ ഉള്ളു.

എന്തായാലും സൗദിയില്‍ രാജ്യത്തേ അപമാനിക്കുന്നവരേ ശിക്ഷിക്കാന്‍ കൊണ്ടുവന്ന പുതിയ നിയമം അവിടെ താമസിക്കുന്ന പ്രവാസികള്‍ക്കും ബധകമാണ്. ദേശസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ് സൗദിയില്‍ ഇറങ്ങി കഴിഞ്ഞു. അതായത് പുതിയ നിയമം നടപ്പാക്കാന്‍ തുടങ്ങി. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവര്‍ എല്ലാവരും ഇതില്‍ പെടും. അതായത് പബ്ലീക്കേഷന്‍ ആണ് പ്രധാനമായും പരിധിയില്‍ വരിക.രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അറസ്റ്റിന് കാരണമാകുന്ന കുറ്റകൃത്യമാണ് എന്നും അധികൃതര്‍ വ്യക്തമാക്കി.സൗദിയുടെ നിലപാടുകളെ വികലമാക്കുന്ന വാര്‍ത്തകള്‍,ഡിജിറ്റല്‍ രേഖകള്‍ തുടങ്ങിയവ പരസ്യപ്പെടുത്തുന്നത് അതീവ ഗുരുതരമായ കുറ്റമായി കണക്കാക്കും. ഇത്തരക്കാര്‍ക്ക് 20 വര്‍ഷം വരെ തടവ് എന്ന് പറയുമ്പോള്‍ ഓര്‍ക്കണം നമ്മുടെ നാട്ടിലെ കൊലയാളികള്‍ക്ക് നല്കുന്ന ജീവ പര്യന്തത്തേക്കാള്‍ ഭീകരമായ ശിക്ഷയാണ്. കാല്‍ നൂറ്റാണ്ടോളം ജയിലില്‍ കഴിയണം. രാജ്യത്തിനെതിരേ ഒരു പോസ്റ്റോ ചിത്രമോ ഫേസ്ബുക്കിലോ സമൂഹ മാധ്യമത്തിലോ ഇട്ടാലോ ആര്‍ക്കേലും അയച്ചോ കൊടുത്താലും..അനുമതിയില്ലാതെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ പ്രവേശിക്കുക, നിയമ വിരുദ്ധമായ മാര്‍ഗത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുക, അനധികൃതമായി വിവരങ്ങള്‍ സൂക്ഷിക്കുക, വിവരങ്ങള്‍ നശിപ്പിക്കുക തുടങ്ങിയവയും ദേശസുരക്ഷാ നിയമത്തിന് കീഴില്‍ വരുമെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

ഇതിക്കെ ഫേസ്ബുക്കില്‍ പോസ്റ്റുന്നവര്‍ക്കും കമന്റുന്നവര്‍ക്കും മാത്രം… തീവ്രവാദം, ഭീകരവാദം, ആയുധം കൈവശം വയ്ക്കല്‍, മയക്ക് മരുന്ന് കടത്ത് , രാജ്യത്തിനെതിരായ സമരം, ഭരണാധികാരികള്‍ക്കെതിരായ ഗൂഢാലോചന എന്നിവക്കൊക്കെ എന്തു കിട്ടും എന്നറിയാമോ..സൗദിയില്‍ തലവെട്ടലും മറ്റും കിട്ടാവുന്ന കുറ്റകൃത്യമാണ്. ഇന്ത്യയിലാവട്ടേ..ഇത്തരം കുറ്റകൃത്യങ്ങള്‍ ഒക്കെ ചെയ്ത് പലരും ഇവിടെ രാഷ്റ്റ്രീയ പ്രവര്‍ത്തനം നടത്തിയും, മാന്യന്മാരായും ഞെളിഞ്ഞ് നടക്കുകയാണ്, ഈ മാന്യന്മാര്‍ വല്ല സൗദിയിലും ആയിരുന്നു എങ്കില്‍ ഇപ്പോള്‍ ഈ ചെയ്യുന്ന കാര്യങ്ങള്‍ക്ക് കഴുത്തിനു മീതേ തല കാണില്ലായിരുന്നു…ഈ പറഞ്ഞത് ഇവിടുത്തേ രാഷ്ട്രീയ കൊലപാതകികള്‍ക്കും ബാധകമാണ്.