മകളുടെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് സീരിയല്‍ നടി ശ്രീകല ശശിധരന്‍, കുടുംബസമേതമുള്ള നടിയുടെ ചിത്രങ്ങള്‍ വൈറല്‍

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ശ്രീകല ശശിധരന്‍. എന്റെ മാനസ പുത്രി എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രത്തിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നടി. പിന്നീട് തിരിച്ചുവരവ് നടത്തിയെങ്കിലും ഇപ്പോള്‍ രണ്ടാമതും അമ്മയായിരിക്കുകയാണ് നടി.

2012ല്‍ വിവാഹത്തോടെ ശ്രീകല അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തു, 2013ല്‍ ആണ്‍കുഞ്ഞ് പിറന്നു. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്നു നടി. കഴിഞ്ഞ വര്‍ഷം ഒരുപ പെണ്‍കുഞ്ഞിനും ജന്മം നല്‍കി. ഇപ്പോള്‍ മകളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി. കുടുംബ സമേതമുള്ള ചിത്രത്തില്‍ മകളുടെ മുഖം വ്യക്തമാകുന്ന നിരവധി ചിത്രങ്ങള്‍ ശ്രീകല പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ നിറവയറുമായി നില്‍ക്കുന്ന ശ്രീകലയുടെ ചിത്രങ്ങള്‍ വൈറലായതോടെയാണ് നടി ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകം അറിയുന്നത്. പിന്നീട് ഡോക്ടര്‍ക്ക് നന്ദി പറഞ്ഞും അല്ലാതെയുമായി തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ശ്രീകല പങ്കുവെക്കുമായിരുന്നു. ഇടയ്ക്ക് ശ്രീകലയുടെ അമ്മയുടെ വേര്‍പാടുണ്ടാക്കിയ വേദന വലിയ രീതിയില്‍ നടിയെ ബാധിച്ചിരുന്നു. വിഷാദത്തിലേക്ക് വരെ പോയ അവസ്ഥയില്‍ നിന്നാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞു.