കണ്ണൂരിൽ ബസ് ഇടിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്, നാട്ടുകാർ ബസ് അടിച്ച് തകർത്തു

കണ്ണൂര്‍. തളിപ്പറമ്പില്‍ ബസിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കണ്ണൂര്‍ തളിപ്പറമ്പ് കപ്പലത്താണ് സംഭവം. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സൈക്കിളില്‍ പോകുകയായിരുന്ന കുട്ടിയെ ഇടിക്കുകയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് കപ്പാലത്താണ് സംഭവം. കണ്ണൂര്‍ തൃച്ചംബരം യുപി സ്‌കൂളിലെ വിദ്യാര്‍ഥി ബിലാലിനാണ് അപകടത്തില്‍ പരിക്കേറ്റത്.

അപകടത്തില്‍ പരിക്കേറ്റ ബിലാല്‍ ഇപ്പോള് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് കുട്ടിയെ ഇടിക്കുകയായിരുന്നു. കുട്ടി സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഈ സമയത്ത് ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു ബസ്.

തുടര്‍ന്ന് റോഡില്‍ വീണ കുട്ടി ദൂരേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടം സംഭവിച്ച ഉടനെ കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം