വൈക്കോല്‍ കത്തിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി. വായൂമലിനീകരണം ഡല്‍ഹിയില്‍ വര്‍ദ്ധിച്ചതോടെ വൈക്കോല്‍ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഉത്തരപ്രദേശ്, ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. വൈക്കോല്‍ കത്തിക്കുന്നതിനെ വിമര്‍ശിച്ച സുപ്രീം കോടതി എല്ലാവര്‍ഷവും ഡല്‍ഹിക്ക് ഇത്തരത്തില്‍ കടുത്ത അന്തരീക്ഷ മലിനീകരണത്തിലൂടെ കടന്ന് പോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി.

കുട്ടികള്‍ അനുഭവിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ കോടതി ചൂണ്ടിക്കാട്ടി. 50 ദിവസമാണ് വൈക്കോല്ഡ കത്തിക്കാറുള്ളുവെന്ന് പഞ്ചാവ് എജി കോടതിയെ അറിയിച്ചു. ഇതാണോ വൈക്കോല്‍ കത്തിക്കേണ്ട സമയമെന്നാണ് കോടതി വിഷയത്തില്‍ ചോദിച്ചത്. നിങ്ങള്‍ എന്ത് ചെയ്യുന്നുവെന്ന് അറിയേണ്ട. ബലം പ്രയോഗിച്ചോ അല്ലാതെയോ വൈക്കോല്‍ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

അതേസമയം ഡല്‍ഹിയില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌മോഗ് ടവര്‍ പ്രവര്‍ത്തന രഹിതമാണെന്ന് അമിക്കസ് ക്യൂരി കോടതിയെ അറിയിച്ചു. വിഷയത്തില്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.