സിനിമയെ അദ്ദേഹത്തിന്റെ രാഷ്ട്രീയമോ മതമോ നോക്കി വിമർശിക്കുന്നത് ശരിയല്ല, സുരേഷ് കുമാർ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപി ചിത്രം കാവൽ അടുത്തിടെയാണ് തിയേറ്ററുകളിലേത്തിയത്. നിഥിൻ രഞ്ജിപണിക്കർ ഒരുക്കിയ ചിത്രം മാസം ക്ലാസും ചേർന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ ആക്ഷൻ രംഗത്ത് കാണാനായതിന്റെ സന്തോഷവും പ്രേക്ഷകർക്കുണ്ട്.

എന്നാൽ ഈ ചിത്രത്തിന് നേരെ മനഃപൂർവ്വമായ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നടക്കുന്നുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവ് സുരേഷ് കുമാർ. ഒരു താരത്തിന്റെ സിനിമയെ അദ്ദേഹത്തിന്റെ രാഷ്ട്രീയമോ മതമോ നോക്കി വിമർശിക്കുന്നത് ശരിയല്ലെന്നും സിനിമയെ സിനിമയായി തന്നെ കാണണമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

വാക്കുകൾ, സുരേഷ്ഗോപിയുടെ കാവലിനും ഇത്തരത്തിൽ ആക്രമണം ഉണ്ടാകുന്നുണ്ട്. പടം നന്നായിരുന്നു എന്നിട്ടുകൂടി മോശമാണെന്ന് എഴുതി വിടുകയാണ്. അദ്ദേഹത്തെ രാഷ്ട്രീയം പറഞ്ഞുകൂടി ആക്രമിക്കുന്നുണ്ട്. സിനിമകളെ സോഷ്യൽ മീഡിയയിൽ എഴുതി തോൽപിക്കാൻ ശ്രമിക്കുകയാണ്.സിനിമയെ സിനിമയായി മാത്രം കാണുക, കലാകാരന്റെ കഴിവിനെ അംഗീകരിക്കുക. അല്ലാതെ അവരുടെ രാഷ്ട്രീയവും ജാതിയും മതവും നോക്കിയുള്ള ആക്രമണം വളരെ മോശമാണ്’, സുരേഷ് കുമാർ പറഞ്ഞു.

ജോബി ജോർജ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗുഡ്‍വിൽ എൻറർടെയ്‍ൻമെൻറ്സിൻറെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. . കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറക്കുന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പർതാര ചിത്രമാാണ് ‘കാവൽ’.

സുരേഷ് ഗോപിക്ക് പുറമേ രൺജി പണിക്കറാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ശങ്കർ രാമകൃഷ്‍ണൻ, സുരേഷ് കൃഷ്‍ണ , പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശർമ്മ, കണ്ണൻ രാജൻ പി ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാൻ അനിൽ, റേയ്ച്ചൽ ഡേവിഡ്, മുത്തുമണി, അഞ്‍ജലി നായർ, അനിത നായർ, പൗളി വത്സൻ, അംബിക മോഹൻ, ശാന്ത കുമാരി, ബേബി പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഓഡിയോഗ്രഫി രാജാകൃഷ്‍ണൻ. ‘കാവൽ’ എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ അരുൺ എസ് മണി.