കോവിഡിനുശേഷം ശരീരം സംരക്ഷിക്കണം,വ്യായാമ വീഡിയോ പങ്കുവെച്ച് തമന്ന

തെന്നിന്ത്യൻ സിനിമയിലെ താരറാണി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് ബാധിച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു.രോഗവിമുക്തയായി വീട്ടിൽ മടങ്ങിയെത്തിയ വിവരം ആരാധകരോട് താരം പങ്കുവെച്ചിരുന്നു.ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ കോവിഡ് ബാധിതയായ നടി ഒരാഴ്ച ആശുപത്രിയിലുംപിന്നീട് സ്വന്തം ഫ്‌ളാറ്റിലുമായി ക്വാറന്റൈനിൽ തുടരുകയായിരുന്നു.14ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തിയിരുന്നു

ഒപ്പം കൊറോണ വൈറസ് ബാധയ്ക്കു ശേഷം ശരീരം എങ്ങനെ സംരക്ഷിക്കണമെന്നതിന്റെ വിഡിയോയും നടി പങ്കുവയ്ക്കുകയുണ്ടായി.കൃത്യമായ ശരീരവ്യായാമമാണ് ഇതിന് ഉത്തമമെന്ന് നടി പറയുന്നുരോഗത്തിൽ നിന്നു കരകയറിയ ശേഷം ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്വയം ആരോഗ്യവാനായിരിക്കുക എന്നതാണ്.രോഗത്തിൽ നിന്നു കരകയറിയ ശേഷം ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്വയം ആരോഗ്യവാനായിരിക്കുക എന്നതാണ്.ശരീരം അതിന്റെ പഴയ ആരോഗ്യത്തിലേയ്ക്ക് തിരിച്ചെത്തണംവ്യായാമം ചെയ്യുക നിങ്ങളുടെ ശരീരത്തിന് സഹിക്കാൻ കഴിയുന്നിടത്തോളം തമന്ന പറയുന്നു.40പുഷ്-ആപ്പുകൾ ചെയ്തിരുന്ന തനിക്ക് ഉടനൊന്നും നാല് പുഷ്-അപ്പ് പോലും ചെയ്യാൻ സാധിക്കില്ലെന്നും താരം വീഡിയോയിൽ പറയുന്നു.അതേസമയം,രോഗമുക്തയായി വീട്ടിലേക്ക് മടങ്ങിയെത്തിയ സന്തോഷത്തിലാണ് തമന്ന

ഒക്ടോബർ അഞ്ചിനാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ താരം ഏവരെയും അറിയിച്ചത്.തമന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നായിരുന്നുആശുപത്രിയിൽ നിന്നും വീട്ടിലെത്തിയെങ്കിലും കൊവിഡ് മുക്തയായിരുന്നില്ല തമന്ന.കഠിനമായ ഒരാഴ്ചയാണ് കടന്നുപോയത്.പക്ഷേ,താരതമ്യേന എനിക്ക് സുഖം തോന്നുന്നു.ലോകമെമ്പാടുമുള്ള നിരവധി ആളുകളെ വിഷമിപ്പിക്കുന്ന ഈ ആരോഗ്യ പ്രശ്‌നത്തിൽ നിന്ന് ഞാൻ പൂർണമായി സുഖം പ്രാപിക്കുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ്.ഇനിയുള്ള ദിനങ്ങൾ സെൽഫ് ഐസൊലേഷന്റെതാണ് എന്നുമായിരുന്നു കോവിഡ് പോസിറ്റീവ് ആയപ്പോൾ തമന്ന പറഞ്ഞത്