വാനമ്പാടിയിലെ മോഹൻകുമാർ വീണ്ടും കേരളത്തിലേക്ക്,അടുത്ത പരമ്പരക്കാണോയെന്ന് ആരാധകർ

നിരവധി ആരാധകരുള്ള സീരിയലായിരുന്നു വാനമ്പാടി.അതിലെ കഥാപാത്രങ്ങളെല്ലാം മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ടവരാണ്.ചിത്രത്തിലെ പ്രധാന കഥാപാത്രമായ മോഹൻ കുമാറിനെ അവതരിപ്പിച്ചത് തെലുങ്ക് നടൻ സായ് കിരൺ ആണ്.തെലുങ്ക് സിനിമകളിൽ സജീവ സാനിധ്യമായിരുന്ന സായ്കിരൺ ഇപ്പോൾ മലയാളത്തിലും തമിഴിലും മിനിസ്‌ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്.അതേസമയം ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്ന ഗായിക പി.സുശീലയുടെ കൊച്ചുമോനാണ് സായ് കിരൺ എന്ന് അധികം ആർക്കുമറിയാത്ത കാര്യമാണ്

വാനമ്പാടിക്ക് ശേഷം സായ് കിരൺ റാം മലയാളത്തിലേക്ക് ഉണ്ടാകുമോ എന്ന കാര്യമറിയാൻ ഉള്ള ആകാംക്ഷയിൽ ആയിരുന്നു മലയാളം ആരാധകർ.നിരന്തരം കമന്റുകളിലൂടെ അവർ അത് സായിയോട് ചോദിക്കുകയും ചെയ്തിരുന്നു.എന്നാൽ സായ് ഒരു മറുപടിയും നൽകിയിരുന്നില്ലഎന്നാൽ ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന എന്തോ ഒന്നാണ് സായ് നൽകാൻ പോകുന്നത് എന്ന സൂചനയാണ് അദ്ദേഹത്തിന്റെ പുതിയ എഫ് ബി സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്.

താൻ കേരളത്തിലേക്കുള്ള യാത്രയിൽ എന്നാണ് സ്റ്റാറ്റസിൽ സൂചിപ്പിക്കുന്നത്. എന്നാൽ വിശദമായി അറിയാൻ കാത്തിരിക്കൂ, ഒന്നുകിൽ ഇന്ന് അല്ലെങ്കിൽ നാളെ തന്നെ വിശേഷം അറിയിക്കാമെന്നും സായ് പറയുന്നുണ്ട്.തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി.കൊയിലമ്മയിലെ നായകനെയും സായ്കിരൺ തന്നെയാണ് അവതരിപ്പിച്ചത്.ഇതാണ് വാനമ്പാടിയിലും അതേ കഥാപാത്രമായി സായ്കിരൺ എത്താൻ കാരണം.35ഓളം തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സായ്കിരൺ ഭക്ത സീരിയലുകളിൽ കൃഷ്ണനും വിഷ്ണുവുമായി എല്ലാം തിളങ്ങിയിട്ടുണ്ട്.വിവാഹമോചിതൻ കൂടിയാണ് സായ്കിരൺ.2010ൽ വൈഷ്ണവിയെ വിവാഹം കഴിച്ചെങ്കിലും അധികം വൈകാതെ ബന്ധം വേർപിരിഞ്ഞ് ഇപ്പോൾ സായ്കിരൺ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താമസിക്കുന്നത്