വിവാഹവേഷത്തിൽ ഓടിയെത്തി പരീക്ഷ എഴുതി വധു, കയ്യടിച്ച് സോഷ്യൽമീഡിയ

വിവാഹമാണോ വലുത് പഠിത്തമാണോ വലുത് എന്ന് ചോദിക്കുന്നവരോട് രണ്ടും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് പറയുന്നവരാണിന്ന് കൂടുതൽ. വിവാഹജീവിതം മാത്രം പോര, വിദ്യാഭ്യാസത്തിനും ജോലിക്കുമൊക്കെ പ്രാധാന്യം കൊടുക്കണമെന്ന് ഇപ്പോൾ എല്ലാവർക്കും ചിന്തിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞാലും ഭർത്താവിന്റെ കീഴിൽ ജീവിക്കുന്നതല്ല ജീവിതം, സ്വന്തമായി ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കണമെന്ന ചിന്തയുള്ള പെൺകുട്ടികളുടെ എണ്ണം കൂടി കൂടി വരുകയാണ്.

‘ഉത്തർപ്രദേശിലെ മൂന്നാം വർഷ ബിഎ വിദ്യാർഥിനിയായി നവവധു മെയ് 16ന് വിവാഹം കഴിഞ്ഞ ഉടനെ സോഷ്യോളജി പരീക്ഷ എഴുതാൻ ഹാളിലേക്ക് എത്തി’ എന്ന കുറിപ്പോടെ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘വിവാഹം പോലെ തന്നെ എന്റെ പരീക്ഷയും പ്രധാനമാണ്. വിവാഹത്തിന്റെ ബാക്കി ചടങ്ങുകൾ പരീക്ഷ എഴുതിയതിന് ശേഷം മാത്രം. എന്നാണ് വീഡിയോ പങ്കുവച്ച് പെൺകുട്ടി പറഞ്ഞിട്ടുള്ളത്.

പെൺകുട്ടിയെ അഭിനന്ദിച്ച് നിരവധിപേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. വിവാഹത്തിന് മാത്രമല്ല, ഇതുപോലെ പഠനത്തിനും പ്രാധാന്യം കൊടുക്കണമെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. പെൺകുട്ടികൾ വിവാഹത്തിനൊപ്പം തങ്ങളുടെ ഭാവിയെക്കുറിച്ചും തൊഴിലിനിനെക്കുറിച്ചും ചിന്തിക്കണമെന്നാണ് മറ്റൊരു കമന്റ്. നേരത്തെ ഇതുപോലൊരും സംഭവം ഉണ്ടായിട്ടുണ്ട്. വിവാഹവും പരീക്ഷയും ഒരേ ദിവസം ആയപ്പോൾ വിവാഹം കഴിഞ്ഞ് തൊട്ടുപിന്നാലെ പെൺകുട്ടി പരീക്ഷയ്ക്ക് എത്തുന്നതായിരുന്നു അത്.

ബാക്കി ഉള്ള ചടങ്ങുകൾ പെൺകുട്ടി പരീക്ഷ എഴുതി വന്നതിന് പിന്നാലെയാണ് നടത്തുന്നത്. പരീക്ഷ എഴുതാൻ ആ​ഗ്രഹം ഉണ്ടെന്നുപറഞ്ഞപ്പോൾ ഇരുവീട്ടുകാരും സമ്മതിക്കുകയായിരുന്നു. അ‍ഞ്ച് മണിക്കൂറോളം ആണ് വധുവിന്റെ പരീക്ഷ തീരാനെടുത്തത്. അതുവരെ എല്ലാവരും കാത്തിരുന്നു, പരീക്ഷ കഴി‍ഞ്ഞ് വധു എത്തിയശേഷം ബാക്കി ചടങ്ങുകൾ നടത്തി.