മദ്യപിച്ച് കണ്‍ട്രോള്‍ പോയപ്പോള്‍ കല്ലെറിഞ്ഞു, രണ്ട് പേര്‍ക്കും ഇനി ജയില്‍ മുറിയില്‍ കല്ലുകളിക്കാം

കൊല്ലം:മദ്യപിച്ച് ലെക്ക് കെട്ടാല്‍ പിന്നെ ചെയ്യുന്നത് എന്താവുമെന്ന് അവര്‍ക്ക് തന്നെ അറിയില്ല.ഇത്തരം ആളുകളെ നിയന്ത്രിക്കുന്നതിനും ബുദ്ധിമുട്ടാണ്.അതിപ്പോ പോലീസ് അല്ല ആരാണെന്ന് പറഞ്ഞാലും മദ്യ ലഹരിയിലുള്ള ആളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്.എന്നാല്‍ കൊല്ലത്ത് മദ്യ ലഹരിയില്‍ യുവാക്കള്‍ കാട്ടിക്കൂട്ടിയത് ഒടുവില്‍ അവരെ ജയിലില്‍ വരെ എത്തിച്ചു.മദ്യ ലഹരിയില്‍ പോലീസ് വാഹനം എറിഞ്ഞ് തകര്‍ക്കുകയായിരുന്നു യുവാക്കള്‍ ചെയ്തത്.സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി.കണ്‍ട്രോള്‍ റൂം വാഹനം തകര്‍ത്ത കേസില്‍ ശക്തികുളങ്ങര കന്നിമേല്‍ സ്വദേശി വിനീത് വിക്രമന്‍ എന്ന വിനോദ്(35),നീണ്ടകര പുത്തന്‍തുറയിലെ ഹോട്ടല്‍ ജീവനക്കാരന്‍ ആലപ്പുഴ കൈനകരി സ്വദേശി ആന്റണി എന്ന വിനു(27)എന്നിവരെയാണ് പോലീസ് പിടികൂടിയത്.ഇവര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ,കഴിഞ്ഞ ദിവസം രാത്രി ശക്തികുളങ്ങര ക്ഷേത്രത്തിനു സമീപം പൊതുസ്ഥലത്ത് ഒരു സംഘം ആളുകള്‍ മദ്യപിക്കുന്നതായി വിവരം ലഭിച്ചു.ഇതിനെ തുടര്‍ന്നു അന്വേഷിക്കാനായി കണ്‍ട്രോള്‍ റൂം സംഘം സ്ഥലത്ത് എത്തി.പൊലീസ് വാഹനം കണ്ട സംഘം ചിതറിയോടിയെങ്കിലും മറഞ്ഞു നിന്നു പൊലീസിനെ ആക്രമിക്കുകയായിരുന്നു.ഒളിവില്‍ പോയ സംഘത്തെ കാവനാട്ടുനിന്ന് കഴിഞ്ഞ ദിവസം പിടികൂടി.ഇന്‍സ്‌പെക്ടര്‍ എസ്.ടി.ബിജു,എസ്‌ഐമാരായ വി.അനീഷ്,അബ്ദുല്‍ സലിം,സിപിഒ ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.