ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇന്നലെ അര്‍ധരാത്രിയാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക സുബിനയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കൊറോണ ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴായിരുന്നു നഴ്‌സിന് നേരെ ആക്രമണം ഉണ്ടായത്.

പാനൂരിന് സമീപമെത്തിയപ്പോൾ ബൈക്കിൽ എത്തിയ രണ്ട് പേര്‍ സുബിനയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. അതുവഴി പോലീസ് വാഹനം എത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. പ്രതികൾക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്.