മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ ഗൗര്‍ അന്തരിച്ചു. എണ്‍പത്തിയോന്‍പത് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1930 ജൂണ്‍ രണ്ടിന് ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടിലാണ് ബാബുലാല്‍ ഗൗര്‍ ജനിച്ചത്. പിന്നീട് മധ്യപ്രദേശിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി.

ഗോവിന്ദപുര മണ്ഡലത്തില്‍നിന്ന് 10 തവണ നിയമസഭയിലെത്തിയ അദ്ദേഹം 1999 മുതല്‍ 2003 വരെ നിയമസഭ പ്രതിപക്ഷ നേതാവായിരുന്നു. 2004 ആഗസ്റ്റ് 23 മുതല്‍ 2005 നവംബര്‍ വരെ മധ്യപ്രദേശ് മുഖ്യമന്തിയുമായിരുന്നു.

വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2018 ല്‍ ബാബുലാല്‍ ഗൗര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.